| Saturday, 25th July 2026, 2:34 pm

പാറ്റകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി മോദി: ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു

നിഷാന. വി.വി

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. സി.ജെ.പി നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സമരത്തിനാണ് ഇതോടെ വിജയം കണ്ടിരിക്കുന്നത്. ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ മറ്റൊരു പരിഹാരത്തിനും അനുവദിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. ഇന്ന് രണ്ടര വരെയായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് സി.ജെ.പി സമയം നല്‍കിയിരുന്നത്. അതിന് മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് രാജി കത്ത് സമര്‍പ്പിച്ച് അദ്ദേഹം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു കാരണവശാലും ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്ലെന്നായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ നിലപാട്. സി.ജെ.പി പ്രതിനിധികളുമായി നടത്തിയ രണ്ട് വട്ട ചര്‍ച്ചകളിലും ഈ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. ഇന്ന് മൂന്നരയ്ക്ക് രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടത്താനും തീരുമാനിച്ചു. കഴിഞ്ഞ വട്ട ചര്‍ച്ചയില്‍ സി.ജെ.പിയുടെ മറ്റ് രണ്ട് ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചെങ്കിലും ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി ഇന്ന് രണ്ടര വരെ സമയം ചോദിക്കുകയായിരുന്നു. സമയത്തിന് മുമ്പ് രാജിയില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും പാറ്റകള്‍ അറിയിച്ചിരുന്നു.

അവസാന നിമിഷം വരെ പ്രധാനെ സംരക്ഷിക്കാന്‍ കേന്ദ്രം ശ്രമം നടത്തിയിരുന്നു. മറ്റ് വകുപ്പിലേക്ക് മാറ്റുമെന്നായിരുന്നു സൂചന. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെ പ്രധാന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു.

യുവ സുഹൃത്തുകളെ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടായിരുന്നു പ്രധാന്റെ പോസ്റ്റ്.

Content Highlight: Cockroaches won: Dharmendra Pradhan resigned.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more