| Friday, 22nd May 2026, 1:41 pm

തന്റെ ദളിത് ഐഡന്റിറ്റി വെളിപ്പെടുത്തി കോക്രോച്ച് പാര്‍ട്ടി നേതാവ്; പിന്നാലെ കടുത്ത ജാതി അധിക്ഷേപം

നിഷാന. വി.വി

ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ജാതി അധിക്ഷേപം. താന്‍ ദളിതാനെന്ന് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണിത്.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നിലപാടിനെ്കുറിച്ച് സോഷ്യല്‍ മീഡിയയില്
ചോദ്യമുയര്‍ന്നിരുന്നു. ആക്ഷേപ ഹാസ്യമായി തുടരുമോ അതോ പാര്‍ട്ടി യാഥാര്‍ത്ഥ്യമാവുമോയെന്നും ദളിത് വിഷയങ്ങളിലുള്ള പാര്‍ട്ടിയുടെ നിലപാടെന്താണെന്നും ഒരു ഉപഭോക്താവ് ചോദിച്ചു.

‘ ഞാന്‍ ഒരു ദളിതനാണ്. ഇപ്പോള്‍ തന്നെ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചുവെന്ന് പ്രതീക്ഷിക്കുന്നു,’ ഇതായിരുന്നു അഭിജിത് ദീപ്‌കെയുടെ മറുപടി. എന്നാല്‍ പിന്നീട് അദ്ദേഹത്തിനെതിരെ കടുത്ത ജാതി അധിക്ഷേപം ഉയരുകയായിരുന്നു.

‘അപ്പോള്‍ സ്വയം പ്രഖ്യാപിത ജെന്‍സി നേതാവ് സംവരണത്തിനെതിരാണ്, എഴുത്തുകാരിയും സംവിധായകയുമായ അനുരാധ തിവാരി പറഞ്ഞു.

ഇതാ ജാതി കാര്‍ഡ് ഇറക്കുന്നുവെന്നതായിരുന്നു മറ്റൊരു ഉപഭോക്താവിന്റെ പോസ്റ്റ്. വെറും നാല്‍പത് വോട്ടുകള്‍കൊണ്ട് താങ്കള്‍ പ്രധാനമന്ത്രിയാകുമോയെന്ന് ചോദിച്ചായിരുന്നു അഭിജിതിന്റെ അപകീര്‍ത്തിപ്പെടുത്തുന്ന മറ്റൊരു പോസ്റ്റ്.

എന്നാല്‍ അദ്ദേഹത്തിനെതിരായ ജാതി അധിക്ഷേപത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ദളിരോടുള്ള വെറുപ്പിന്റെ അളവ് അറപ്പുളവാക്കുന്നതാണെന്നും നിരവധിയാളുകള്‍ പ്രതികരിച്ചു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുകൊണ്ട് തരംഗമായി മാറിയിരിക്കുകയാാണ് കോക്രോച്ച് ജനതാ പാര്‍ട്ടി.
വെറും അഞ്ച് ദിവസത്തിനുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ 15 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് നേടിയ ഈ കൂട്ടായ്മ നിലവില്‍ 19.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമായി സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഭരണകക്ഷിയായ ബി.ജെ.പിയെയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും സി.ജെ.പി പിന്നിലാക്കി കഴിഞ്ഞു.

ഈ മാസം ആദ്യം ഒരു കോടതി വിചാരണയ്ക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചില തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോടും’ ‘പരാദങ്ങളോടും’ ഉപമിച്ച പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് സി.ജെ.പി ഉയര്‍ന്നുവന്നത്. തന്റെ പരാമര്‍ശങ്ങള്‍ വ്യാജ ബിരുദങ്ങള്‍ ഉപയോഗിക്കുന്ന ആളുകളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഇന്ത്യയിലെ യുവാക്കളെ അപമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കോക്രോച്ച് ജനതാ പാര്‍ട്ടി ദശലക്ഷക്കണക്കിന് പേരിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.

Content Highlight: Cockroach Party leader reveals his Dalit identity; followed by severe caste abuse

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more