| Saturday, 14th December 2013, 3:00 pm

സി.എന്‍ കരുണാകരന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രശസ്ത ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍ അന്തരിച്ചു. കൊച്ചയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

73 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത ചിത്രകാരനായിരുന്നു. സി.എന്‍. കരുണാകരന്‍ കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ 1940ലാണ് അദ്ദേഹത്തിന്റെ ജനനം.

കേരള ലളിതകലാ അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്നു.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ കലാപ്രദര്‍ശന ശാലയായിരുന്ന ചിത്രകൂടം അദ്ദേഹമാണ് ആരംഭിച്ചത്. 1973 മുതല്‍ 1977 വരെ ഈ പ്രദര്‍ശനശാല പ്രവര്‍ത്തിച്ചു. നിരവധി മലയാളം ചലച്ചിത്രങ്ങള്‍ക്ക് കലാസംവിധാനവും അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്.

മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം ,കേരള ലളിതകലാ അക്കാദമി പുരസ്‌കാരം,പി.ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം , മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം, കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്  എന്നീ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more