| Monday, 16th May 2016, 11:15 am

ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് പറയാനില്ല: മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും താന്‍ അങ്ങനെ പറയാനില്ലെന്ന് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍. അമിത ആത്മവിശ്വാസമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൃശൂര്‍ ജില്ലയിലെ ആറു സീറ്റുകള്‍ യു.ഡി.എഫ് നിലനിര്‍ത്തും. 19 കഴിയാതെ ഒന്നും പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയടക്കം പ്രചരണത്തിനെത്തിയ തെരഞ്ഞെടുപ്പാണ്. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും പറയുന്നതുപോലെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പറയാന്‍ തനിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, സംസ്ഥാനത്ത് ഇടതുതരംഗമുണ്ടാകുമെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു. അഴിമതികൊണ്ടു മൂടിയ സര്‍ക്കാറിനെതിരായ വിധിയെഴുത്താകും ഉണ്ടാകുക എന്നും ഇന്നസെന്റ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more