| Tuesday, 23rd February 2016, 9:36 am

മറ്റു ജില്ലകളില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യേണ്ട: മിടുക്കരായവര്‍ തൃശൂരുണ്ടെന്ന് സി.എന്‍ ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തൃശൂരില്‍ പ്രതിഷേധം. മറ്റു ജില്ലകളില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യേണ്ടെന്നും മിടുക്കരായ ചെറുപ്പക്കാര്‍ തൃശൂരില്‍ ഉണ്ടെന്നും മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ പ്രതികരിച്ചു.

ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വിശ്വനാഥനും രംഗത്തെത്തി.

പി.ടി തോമസിനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനും കെ.പി ധപാലനെ കൊടുങ്ങലൂരും മത്സരിപ്പിക്കാന്‍ നീക്കമുണ്ട്. ഇവര്‍ക്കെതിരായാണ് സി.എന്‍ ബാലകൃഷ്ണന്റെ പ്രതിഷേധം.

അതേസമയം ജനപിന്തുണയും സ്വീകാര്യതയും ഉള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഓരോ ജില്ലയിലും മൂന്നംഗ സമിതിയേയും നിയോഗിക്കുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more