| Friday, 18th September 2015, 10:57 pm

സി.പി.ഐ.എമ്മിന് ആയുധം കൊടുക്കുന്ന നിലപാട് കോണ്‍ഗ്രസ് കൈകൊള്ളരുതെന്ന് സി.എന്‍ ബാലകൃഷ്ണന്‍, തന്നെ കൊലപാതകത്തില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സി.പി.ഐ.എമ്മിന് ആയുധം കൊടുക്കുന്ന നിലപാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകൊള്ളരുതെന്ന് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍. ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ സി.പി.ഐ.എം ആയുധമാക്കുകയാണെന്നും ചാവക്കാട് ഹനീഫ വധക്കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ജി.ഒ അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. താന്‍ ഒരിക്കലും കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഗ്രൂപ്പുകളുടെ പേരില്‍ ചിലര്‍ മലര്‍ന്നു കിടന്നു തുപ്പുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞാന്‍ ഒരു ഉറുമ്പിനെപ്പോലും കൊന്നിട്ടില്ല, ജീവിതം കൊണ്ട് മറ്റുള്ളവരെ സഹായിക്കുന്ന തന്നെ മറ്റ് രീതിയില്‍ വ്യാഖാനിക്കരുത്. വര്‍ഷങ്ങളായുള്ള തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കോണ്‍ഗ്രസിന് ദോഷം വരുന്ന യാതൊരു കാര്യവും ചെയ്തിട്ടില്ല. ഇനിയൊട്ട് ചെയ്യുകയുമില്ല. എന്നിട്ടും തനിക്കെതിരെ ഒരു വിഭാഗം പ്രവര്‍ത്തിക്കുകയാണ്.” സി.എന്‍ ബാലകൃഷ്ണന്‍ അറിയിച്ചു.

സി.പി.ഐ.എമ്മിനോട് തനിക്ക് പുച്ഛമാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ അറിവോടെയാണ് കൊലപാതമെന്ന് ആരോപിച്ച് ഹനീഫയുടെ ബന്ധുക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more