| Wednesday, 12th September 2018, 9:44 am

ബിഷപ്പിനെതിരായ സമരത്തോട് അനുകൂലിച്ചോ പ്രതികൂലിച്ചോ മിണ്ടരുത്; സി.എം.സി സിസ്റ്റേഴ്‌സിന് നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്ന് സി.എം.സി സിസ്റ്റേഴ്‌സിന് നിര്‍ദേശം. പ്രതിഷേധ ധര്‍ണകളുമായി സഹകരിക്കരുതെന്നും പ്രതികരണങ്ങള്‍ പാടില്ലെന്നും സി.എം.സി സുപ്പീരിയര്‍ ജനറല്‍ സഭയിലെ കന്യാസ്ത്രീകള്‍ക്കായി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

“ജലന്ധര്‍ രൂപതയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശനങ്ങളെകുറിച്ച് മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നതായി അറിയുണ്ടല്ലോ. സി.എം.സി സിസ്റ്റേഴ്‌സിനെ സ്വാധീനം ചെലുത്തുന്ന ആരോടും നമ്മള്‍ സഹകരിക്കുന്നില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് അനുകൂലിച്ചോ, പ്രതികൂലിച്ചോ പ്രതികരണങ്ങള്‍ ധര്‍ണകള്‍, വാട്‌സ് അപ്പ് മെസേജുകള്‍, പ്രസ്‌ക്ലബ്ബ് മീറ്റിംഗ്, മറ്റു മീഡിയ പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഒന്നും തന്നെ നമ്മുടെ സി.എം.സി സിസ്റ്റേഴ്‌സിന്റെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം”. സര്‍ക്കുലറില്‍ പറയുന്നു.


Read Also : ആരോപണം വന്നപ്പോള്‍ തന്നെ രാജി വെയ്ക്കാന്‍ ആലോചിച്ചിരുന്നു, ഇപ്പോള്‍ സമരം ചെയ്യുന്നത് സഭയെ എതിര്‍ക്കുന്നവര്‍; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍


ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസില്‍ അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കും. കന്യാസ്ത്രീയുടെ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമുള്ള രണ്ടാംഘട്ട അന്വേഷണവും പൂര്‍ത്തിയായി. മൊഴികളിലുള്‍പ്പെടെ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ബിഷപ്പിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ പരാതി നല്‍കിയിട്ട് ഇന്നേക്ക് 77 ദിവസം പിന്നിടകയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ കോടതിയുടെ വിമര്‍ശനവും നാടെങ്ങും ഉയരുന്ന പ്രതിഷേധവുമാണ് അന്വേഷണ സംഘത്തിന്റെ ഇന്നത്തെ യോഗം നിര്‍ണായകമാക്കുന്നത്. ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍

Latest Stories

We use cookies to give you the best possible experience. Learn more