| Wednesday, 22nd April 2020, 6:03 pm

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 പേര്‍ക്ക്; രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് ഹൗസ് സര്‍ജന്‍മാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒരോ ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഒരാള്‍ക്ക് മാത്രമാണ് രോഗം മാറിയത്.പാലക്കാട് സ്വദേശിയാണ് രോഗമുക്തനായത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് ഹൗസ് സര്‍ജന്‍സുമുണ്ട്.

ഇന്ന് മാത്രം 95 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട് രോഗം സ്ഥിരീകരിച്ച  രണ്ട് ഹൗസ് സര്‍ജന്‍മാര്‍ ദല്‍ഹിയില്‍ വിനോദയാത്ര പോയി തിരിച്ചെത്തിയവരാണ്.

ദല്‍ഹിയില്‍ നിന്ന് തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്നവര്‍ സഞ്ചരിച്ച ട്രെയിനിലാണ്. ഇരുവരേയും പരിശോധിച്ച ആറ് അധ്യാപകരേയും ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.

437 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു, ഇതിൽ 127 പേർ നിലവിൽ ചികിത്സയിലാണ്. ഇന്ന് മാത്രം 95 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more