ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എട്ട് ടീമുകളില്‍ നിന്നുമായി 32 ടീമുകള്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇപ്പോള്‍ നേര്‍പകുതി ടീമുകള്‍ മാത്രമാണ് ശേഷിക്കുന്നത്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടിയിരിക്കുകയാണ്. നാളെയാണ് റൗണ്ട് ഓഫ് സിക്സ്റ്റീന്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജൂലൈ രണ്ട് വരെയാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ വിജയിക്കുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടും.
ഓരോ ഗ്രൂപ്പില്‍ നിന്നും റൗണ്ട് ഓഫ് സിക്സ്റ്റീന്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ ടീമുകള്‍
ഗ്രൂപ്പ് എ: പാല്‍മീറസ് (ബ്രസീല്‍), ഇന്റര്‍ മയാമി (അമേരിക്ക)
ഗ്രൂപ്പ് ബി: പി.എസ്.ജി (ഫ്രാന്‍സ്), ബൊട്ടാഫോഗോ (ബ്രസീല്‍)
ഗ്രൂപ്പ് സി: ബെന്‍ഫിക്ക (പോര്‍ച്ചുഗല്‍), ബയേണ്‍ മ്യൂണിക് (ജര്‍മനി)
ഗ്രൂപ്പ് ഡി: ഫ്‌ളമെംഗോ (ബ്രസീല്‍), ചെല്‍സി (ഇംഗ്ലണ്ട്)
ഗ്രൂപ്പ് ഇ: ഇന്റര്‍ മിലാന്‍ (ഇറ്റലി), മോണ്ടറേ (മെക്‌സിക്കോ)
ഗ്രൂപ്പ് എഫ്: ബൊറൂസിയ ഡോര്‍ട്മുണ്ട് (ജര്‍മനി), ഫ്‌ളുമിനന്‍സ് (ബ്രസീല്‍)
ഗ്രൂപ്പ് ജി: മാഞ്ചസ്റ്റര്‍ സിറ്റി (ഇംഗ്ലണ്ട്), യുവന്റസ് (ഇറ്റലി)
ഗ്രൂപ്പ് എച്ച്: റയല്‍ മാഡ്രിഡ് (സ്‌പെയ്ന്‍), അല്‍ ഹിലാല്‍ (സൗദി)
ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഏറ്റവുമധികം ക്ലബ്ബുകള്‍ ബ്രസീലില്‍ (ബ്രസീലിറോ സീരി എ) നിന്നുമാണ്. നാല് ടീമുകള്‍. ഇംഗ്ലണ്ട് (ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്), ഇറ്റലി (സീരി എ), ജര്‍മിനി (ബുണ്ടസ് ലീഗ്) എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം ടീമുകളും സ്‌പെയ്ന്‍ (ലാ ലിഗ), പോര്‍ച്ചുഗല്‍ (ലിഗ പോര്‍ച്ചുഗല്‍), അമേരിക്ക (മേജര്‍ ലീഗ് സോക്കര്‍), ഫ്രാന്‍സ് (ലീഗ് വണ്‍), മെക്‌സിക്കോ (ലിഗ എം.എക്‌സ്), സൗദി അറേബ്യ (സൗദി പ്രോ ലീഗ്) എന്നിവിടങ്ങളില്‍ നിന്ന് ഓരോ ടീമുകളും പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടി.
കോണ്‍ഫെഡറേഷനുകള്‍ പരിശോധിക്കുമ്പോള്‍ യുവേഫയില്‍ നിന്നാണ് ഏറ്റവുമധികം ടീമുകള്‍ ഗ്രൂപ്പ് ഘട്ടം കടന്നത്. ഒമ്പത് ടീമുകള്‍. കോണ്‍മെബോളില്‍ നിന്ന് നാല് ടീമുകളും കോണ്‍കകാഫില്‍ നിന്ന് രണ്ട് ടീമുകളും അടുത്ത റൗണ്ടുറപ്പിച്ചു. എ.എഫ്.സിയില്‍ നിന്നാണ് 16ാം ടീം.
ജൂണ്‍ 28: പാല്‍മീറസ് vs ബൊട്ടഫോഗോ, ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ്
ജൂണ്‍ 29: ബെന്‍ഫിക്ക vs ചെല്‍സി, ബാങ്ക് ഓഫ് അരീന സ്റ്റേഡിയം
ജൂണ്‍ 29: പി.എസ്.ജി vs ഇന്റര്‍ മയാമി, മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയം
ജൂണ്‍ 30: ഫ്‌ളമെംഗോ vs ബയേണ്‍ മ്യൂണിക്, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം
ജൂലൈ 1: ഇന്റര്‍ മിലാന്‍ vs ഫ്ളുമിനെന്‍സ്, ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം
ജൂലൈ 1: മാഞ്ചസ്റ്റര്‍ സിറ്റി vs അല്‍ ഹിലാല്‍, ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയം
ജൂലൈ 2: റയല്‍ മാഡ്രിഡ് vs യുവന്റസ്, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം
ജൂലൈ 2: ബൊറൂസിയ ഡോര്‍ട്മുണ്ട് vs മോണ്ടറേ, മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയം
Content Highlight: Club World Cup: Round of 16