| Thursday, 26th June 2025, 3:35 pm

71 ട്രോഫി vs 43 ട്രോഫി; ഓള്‍ഡ് ലേഡി vs സിറ്റിസണ്‍സ്; ചാമ്പ്യന്‍മാരുടെ പോരാട്ടം, ഓരോ പുല്‍നാമ്പിനും തീ പിടിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ കരുത്തരുടെ പോരാട്ടം. നാളെ (വെള്ളി) രാത്രി 12.30ന് നടക്കുന്ന ക്ലാഷ് ഓഫ് ടൈറ്റന്‍സില്‍ ഇറ്റാലിയന്‍ സൂപ്പര്‍ ടീം യുവന്റസ് ഇംഗ്ലീഷ് പ്രീമിയര്‍ ജയന്റ്‌സായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ഓര്‍ലാന്‍ഡോയിലെ ക്യാംപിങ് വേള്‍ഡ് സ്റ്റേഡിയമാണ് വേദി.

ഗ്രൂപ്പ് ജി-യിലാണ് ഇരുവരുമുള്ളത്. കളിച്ച രണ്ടില്‍ രണ്ടും വിജയിച്ച ഇരുവരും ഇതിനോടകം തന്നെ പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടി. നാളെ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമാകും ഗ്രൂപ്പ് ചാമ്പ്യന്‍മാരായ റൗണ്ട് ഓഫ് സിക്സ്റ്റീന്‍ മത്സരങ്ങള്‍ക്കിറങ്ങുക.

അക്ഷരം തെറ്റാതെ ചാമ്പ്യന്‍മാരുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മത്സരത്തിനാകും ഓര്‍ലാന്‍ഡോ സാക്ഷ്യം വഹിക്കുക. ക്ലബ്ബ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ട്രോഫി കളക്ടേഴ്‌സില്‍ രണ്ട് പേര്‍ കൂടിയാണ് കളത്തിലിറങ്ങുന്നത്.

36 ലീഗ് ടൈറ്റിലുകളും 15 കോപ്പ ഇറ്റാലിയ ടൈറ്റിലുകളുമടക്കം 71 കിരീടങ്ങളാണ് യുവന്റസ് തങ്ങളുടെ ഷെല്‍ഫിലെത്തിച്ചത്. അതേസമയം, 2023ലെ ക്വിന്റിപ്പിള്‍ കിരീടങ്ങളടക്കം 43 ട്രോഫികളാണ് സിറ്റിസണ്‍സ് സ്വന്തമാക്കിയത്.

ഓരോ ടീമുകളും ഇതുവരെ സ്വന്തമാക്കിയ ട്രോഫികള്‍ പരിശോധിക്കാം.

യുവന്റസ്

ഡൊമസ്റ്റിക് കിരീടങ്ങള്‍

സീരി എ – 36 തവണ (റെക്കോഡ്)

കോപ്പ ഇറ്റാലിയ – 15 തവണ (റെക്കോഡ്)

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് – ഒമ്പത് തവണ (റെക്കോഡ്)

യൂറോപ്യന്‍ കിരീടങ്ങള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് – രണ്ട് തവണ

യുറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ് – ഒരു തവണ

യുവേഫ കപ്പ് (യൂറോപ്പ ലീഗ്) – മൂന്ന് തവണ

യുവേഫ സൂപ്പര്‍ കപ്പ് – രണ്ട് തവണ

യുവേഫ ഇന്റര്‍ടോട്ടോ കപ്പ് – ഒരു തവണ

മറ്റ് അന്താരാഷ്ട്ര കിരീടങ്ങള്‍

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് – രണ്ട് തവണ

മാഞ്ചസ്റ്റര്‍ സിറ്റി

ഡൊമസ്റ്റിക് കിരീടങ്ങള്‍

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് – പത്ത് തവണ

ഇംഗ്ലീഷ് ലീഗ് കപ്പ് – എട്ട് തവണ

എഫ്.എ കപ്പ് – ഏഴ് തവണ

ഇംഗ്ലീഷ് സൂപ്പര്‍ കപ്പ് – ഏഴ് തവണ

ഇംഗ്ലീഷ് സെക്കന്‍ഡ് ടയര്‍ – ഏഴ് തവണ

യൂറോപ്യന്‍ കിരീടങ്ങള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് – ഒരു തവണ

യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പ് – ഒരു തവണ

യുവേഫ സൂപ്പര്‍ കപ്പ് – ഒരു തവണ

മറ്റ് അന്താരാഷ്ട്ര കിരീടങ്ങള്‍

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് – ഒരു തവണ

യുവന്റസ് – സിറ്റി പോരാട്ടത്തില്‍ വിജയിക്കുന്ന ടീമിന് ഗ്രൂപ്പ് എച്ച്-ലെ രണ്ടാം സ്ഥാനക്കാരെയാണ് പ്രീ ക്വാര്‍ട്ടറില്‍ നേരിടാനുള്ളത്. അതേസമയം, പരാജയപ്പെടുന്നവര്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്‍മാരെയും സൂപ്പര്‍ 16 പോരാട്ടത്തില്‍ നേരിടും.

Content Highlight: Club World Cup 2025: Juventus will face Manchester City

We use cookies to give you the best possible experience. Learn more