| Monday, 25th May 2020, 11:02 pm

സുരക്ഷാ ആശങ്ക; ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവെച്ച് ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് പ്രതിരോധത്തിനുപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവെച്ച് ലോകാരോഗ്യ സംഘടന. മരുന്ന് ഉപയോഗിക്കുന്നതിലെ സുരക്ഷാ ആശങ്ക മുന്‍നിര്‍ത്തിയാണ് തീരുമാനം. ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രോസ് അഥനം ആണ് ഇക്കാര്യം അറിയിച്ചത്.

‘ മരുന്നു പരീക്ഷണത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍  ഉപയോഗം താല്‍ക്കാലികമായി എക്‌സിക്യൂട്ടീവ് ബോര്‍ഡ് നിര്‍ത്തിവെച്ചു. സുരക്ഷാ വിവരങ്ങള്‍ സുരക്ഷാ ഡറ്റാ ബോര്‍ഡ് നിരീക്ഷിച്ചിട്ടുണ്ട്. മറ്റ് പരീക്ഷണങ്ങള്‍ തുടരുകയാണ്,’ ടെഡ്രോസ് പറഞ്ഞതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ നിന്ന് കൊവിഡ് പ്രതിരോധത്തിനായി നിലവില്‍ ഉപയോഗിക്കുന്നതും വ്യാപകമായി കയറ്റുമതി ചെയ്യപ്പെടുന്നതുമായ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. ഇതുപയോഗിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ടെന്ന് നേരത്തെ പഠന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more