| Thursday, 8th January 2026, 11:07 am

ഡി. മണിക്ക് ക്ലീൻ ചിറ്റ്; പങ്ക് കണ്ടെത്താനായില്ലെന്ന് എസ്.ഐ.ടി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഡി. മണിക്ക് ക്ലീൻ ചിറ്റ് നൽകി എസ്.ഐ.ടി.

കേസിൽ ഡി. മണിയുടെ പങ്ക് കണ്ടെത്താനായില്ലെന്ന് എസ്.ഐ.ടി പറഞ്ഞു. എസ്.ഐ.ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയെന്നാണ് വിവരം.

ഡി.മണിയെ ചോദ്യം ചെയ്തതിനു ശേഷം, പ്രവാസിയുമായും ശബരിമല സ്വർണക്കൊള്ള കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിയുമായും മറ്റു പ്രതികളുമായും അദ്ദേഹത്തിന് പങ്കില്ലെന്ന് എസ്.ഐ.ടി കണ്ടെത്തുകയായിരുന്നു.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ച പ്രവാസിയായിരുന്നു കേസിൽ ഡി.മണിക്ക് പങ്കുണ്ടെന്ന വിവരം പറഞ്ഞത്. ഇതുസംബന്ധിച്ച തെളിവുകൾ നിലവിൽ എസ്.ഐ.ടിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇതിനിടെ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ എസ്.ഐ.ടി മുമ്പാകെ ഹാജരായി. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ജയശ്രീ ഹാജരായത്. ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു.

ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.  തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് സിംഗിൾ ബെഞ്ച് പരിഗണിക്കുക.

Content Highlight: Clean chit to D. Mani in Sabarimala gold heist; SIT says role not found

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more