2025 ൽ മമ്മൂട്ടിയുടെ സിനിമാ പ്രയാണം തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെ വേറിട്ട് നിന്നിരുന്നു. പുതുമുഖ സംവിധായകരെ പിന്തുണയ്ക്കുന്ന പതിവ് തുടർന്ന മമ്മൂട്ടിക്ക് ഈ വർഷം മൂന്ന് റിലീസുകളാണുണ്ടായിരുന്നത്.
ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്, ബസൂക്ക, കളങ്കാവല്‍. ആദ്യ രണ്ട് ചിത്രങ്ങള്‍ പ്രേക്ഷകപ്രീതി നേടുന്നതില്‍ പിന്നിലായെങ്കിലും, കളങ്കാവല്‍ ആ കുറവ് പൂര്‍ണമായി നികത്തി.
ഈ മാസം 5 ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസിന് മുൻപേ തന്നെ ബോക്സ്ഓഫീസിൽ ശക്തമായ മുന്നേറ്റമാണ് നടത്തിയത്.
ആദ്യ ഷോകള്‍ക്കിപ്പുറം ലഭിച്ച വന്‍ പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന്റെ കളക്ഷന്‍ വളര്‍ച്ചയ്ക്ക് അടിത്തറയായത്.
റിലീസിന്റെ 24-ാം ദിവസം നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ ഇതിനകം 83 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്.
Official Poster, Photo: IMDB
ഈ നേട്ടത്തോടെയാണ് കളങ്കാവലിനെ ‘2025 ലെ ക്ലാസിക് ബ്ലോക്ക്ബസ്റ്റര്‍’ എന്ന വിശേഷണത്തോടെ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് ഒരുക്കിയ ജിതിന്‍ കെ ജോസിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം, പ്രീ-റിലീസ് ഘട്ടം മുതല്‍ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.
മമ്മൂട്ടി സീരിയല്‍ കില്ലറായും വിനായകന്‍ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ഓഫീസറായും എത്തിയതോടെ, ഇരുവരുടെയും ശക്തമായ പ്രകടനങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോയത്. അതാണ് കളങ്കാവലിനെ 2025ലെ ഏറ്റവും വലിയ കളക്ഷന്‍ വിജയങ്ങളിലൊന്നാക്കി മാറ്റിയതും.
ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നൊരുക്കിയ ചിത്രം മമ്മുട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രമാണ്. മമ്മൂട്ടിയുടെ അഭിനയത്തോടൊപ്പം മുജീബ് മജീദിന്റെ സംഗീതമാണ് മറ്റൊരു ഹൈലൈറ്റ്.