| Saturday, 12th November 2022, 11:47 pm

കല്യാണം വിളിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വധുവിന്റെ അച്ഛന് മര്‍ദനം; തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹപ്പന്തലില്‍ സംഘര്‍ഷം. ക്ഷണിക്കാതെ കല്യാണത്തിനെത്തിയ
അയല്‍വാസി വധുവിന്റെ അച്ഛനെ മര്‍ദിച്ചെന്നാണ് പരാതി. വധുവിന്റെ പിതാവും അയല്‍ക്കാരനും തമ്മിലുണ്ടായ തര്‍ക്കം ഒടുവില്‍ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ശനിയാഴ്ച വൈകിട്ട് 7.30യോടെ ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രശ്‌നമുണ്ടാക്കിയ അയല്‍വാസിയെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. എന്നിട്ടും ഇയാള്‍ കല്യാണ മണ്ഡപത്തിലെത്തി വധുവിന്റെ പിതാവിന് ഉപഹാരം നല്‍കി. എന്നാല്‍ വധുവിന്റെ പിതാവ് ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ സംഘംചേര്‍ന്നെത്തി വധുവിന്റെ ബന്ധുക്കളെ മര്‍ദിക്കുകയായിരുന്നവെന്നാണ് റിപ്പോര്‍ട്ടുകള്‍.

CONTENT HIGHLIGHT: Clash at marriage pandal in Thiruvananthapuram, Balaramapuram.

Latest Stories

We use cookies to give you the best possible experience. Learn more