| Sunday, 21st June 2020, 4:21 pm

നയന്‍താരക്ക് കൊവിഡെന്ന് വാര്‍ത്തകള്‍; വിശദീകരണവുമായി അടുത്ത വൃത്തങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്താകമാനമായി 85 ലക്ഷം പേരെയാണ് കൊവിഡ് ബാധിച്ചത്. തമിഴ്‌നാട്ടിലും കൊവിഡ് വ്യാപനം നടക്കുകയാണ്. ചെന്നൈയിലാണ് തമിഴ്‌നാട്ടില്‍ വ്യാപനം കൂടുതല്‍ നടക്കുന്നത്.

ചെന്നൈയിലെ രണ്ട് ഹോട്ട്‌സ്‌പോട്ടുകളായ കോടമ്പാക്കവും വല്‍സരവാക്കവും നിരവധി സിനിമാ പ്രവര്‍ത്തകര്‍ താമസിക്കുന്ന പ്രദേശങ്ങളാണ്. ഇതിനാല്‍ തന്നെ ഇവിടെ താമസിക്കുന്ന നിരവധി സംവിധായകര്‍, അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നിരിക്കുകയാണ്.

നടി നയന്‍താരയ്ക്ക് കൊവിഡ് ബാധിച്ചെന്ന് സംസ്ഥാനത്തെ ഒരു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടും മറ്റ് അഭ്യൂഹങ്ങളും തെറ്റാണെന്ന് നയന്‍താരയുമായും സുഹൃത്ത് വിഗ്നേഷ് ശിവനുമായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more