| Thursday, 5th February 2026, 10:44 am

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല; ഹൈകമാന്റിനെ സമീപിക്കാനൊരുങ്ങി സി.കെ ജാനു

മുഹമ്മദ് നബീല്‍

തിരുവനന്തപുരം: മുത്തങ്ങ സമരനായിക സി.കെ ജാനുവിന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയ്ക്ക് (ജെ.ആർ.പി) നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ ഐക്യ ജനാധിപത്യ മുന്നണി.

യു.ഡി.എഫ് ചെയർമാൻ വി.ഡി സതീശൻ സി.കെ ജാനുവിന് സീറ്റില്ലെന്ന തീരുമാനം അറിയിച്ചു.

എന്നാൽ സീറ്റിനായി കോൺഗ്രസ്സ് ഹൈക്കമാന്റിനെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ജാനു.

മാനന്തവാടി, ബാലുശ്ശേരി എന്നീ സീറ്റുകളാണ് സി.കെ ജാനു ഹൈക്കമാന്റിനോട് ആവശ്യപ്പെടുന്നത്.

മാനന്തവാടി ജെ.ആർ.പിയ്ക്ക് നൽകണമെന്നാവശ്യപെട്ട് ജാനു രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ബന്ധപ്പെട്ടു.

നേരത്തെ എൻ.ഡി.എയിൽ ഉണ്ടായിരുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ വി.ഡി സതീശൻ തന്നെയായിരുന്നു യു.ഡി.എഫിലേക്ക് കൊണ്ടുവന്നത്.

ജെ.ആർ.പിയെയും പി.വി അൻവറിന്റെ തൃണമൂൽ കോൺഗ്രെസ്സിനെയും യു.ഡി.എഫിലേക്ക് കൊണ്ടുവന്നത് വലിയ മുന്നേറ്റമായി കാണിച്ച കോൺഗ്രസ് നേതൃത്വം തന്നെയാണ് ഇപ്പോൾ സി.കെ ജാനുവിനെ അകറ്റുന്നതും.

ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പി.വി അൻവർ മണ്ഡലത്തിൽ പ്രചാരണം തുടങ്ങുകയും ചെയ്തിട്ടുണ്ട് .

മുന്നേ എൻ.ഡി.എയിൽ ആയിരിക്കെ സി.കെ ജാനു സുൽത്താൻ ബത്തേരിയിൽ മത്സരിച്ചിരുന്നു.

സി.കെ ജാനുവിനെയും സണ്ണി.എം കാപ്പികാടിനേയും യു.ഡി.എഫ് പാളയത്തിലേക്ക് കൊണ്ടുവന്നത് ദളിത് ആദിവാസി വിഭാഗങ്ങളിൽനിന്ന് മുന്നണിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നും നിരീക്ഷണങ്ങൾ ഉണ്ടായിരുന്നു.

Content Highlight: CK Janu detained from constituting in the upcoming election

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more