തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം സംബന്ധിച്ച് സി.പി.ഐ മുന്‍കയ്യെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍. ഇതുസംബന്ധിച്ച് ടി.ശിവദാസമേനോന്റെയും പി.ഗോവിന്ദപിള്ളയുടെയും ലേഖനങ്ങളിലെ പരാമര്‍ശം പ്രകോപനപരമാണ്.
അതേക്കുറിച്ച് മറുപടി പറഞ്ഞാല്‍ ഇപ്പോഴുള്ള ബന്ധം തന്നെ വഷളാകും. ചരിത്രത്തിന്റെ തടവറയില്‍ നിന്നും സിപിഎം നേതാക്കള്‍ പുറത്തുവന്നാലെ ലയനം സാധ്യമാകൂവെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
നിറവും മണവുമില്ലാത്ത ബജറ്റാണ് കെ.എം.മാണി ഇത്തവണ അവതരിപ്പിച്ചതെന്നും ചന്ദ്രപ്പന്‍ പറഞ്ഞു. മാതൃഭൂമി ലേഖകന്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും കേസില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.