| Saturday, 20th June 2026, 10:50 am

പ്രതിഷേധത്തിനെത്തുന്ന പാറ്റകള്‍ ഒരു പ്ലേറ്റും സ്പൂണും കയ്യില്‍ കരുതുക; കോവിഡ് കാലത്തെ ഓര്‍മിപ്പിച്ച് സി.ജെ.പി

നിഷാന. വി.വി

ന്യൂദല്‍ഹി: നീറ്റ് ചോദ്യചോര്‍ച്ചയിലും പരീക്ഷാ ക്രമക്കേടിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സി.ജി.പിയുടെ പ്രതിഷേധം ഇന്ന്.

ജന്തര്‍ മന്തറില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്രതിഷേധം ആരംഭിക്കുന്നത്. കോവിഡ് കാലത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് സമാനമായി പങ്കെടുക്കുന്നവരെല്ലാം ഒരു പ്ലേറ്റും സ്പൂണുമായി എത്തണമെന്ന് സി.ജ.പി മേധാവി അഭിജിത്ത് ദീപ്‌കെ പറഞ്ഞു. സി.ജെ.പി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.

‘ ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിനായി വരുന്ന പാറ്റകളെല്ലാം ഒരു പ്ലേറ്റും സ്പൂണുമായി വരിക. ബാക്കി കഥ നിങ്ങള്‍ക്ക് അറിയാമല്ലോ,’ ദീപ്‌കെ പറഞ്ഞു.

കൊവിഡ് മഹാമാരി കാലത്ത് അതിനെ പ്രതിരോധിക്കാനായി പ്രവര്‍ത്തിക്കുന്ന സേവകര്‍ക്കുള്ള നന്ദി സൂചകമായി വീടിന് മുന്നില്‍ പാത്രം കൊട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഇത് വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്കും കാരണമായിരുന്നു.

നീറ്റ് ചോദ്യ ചോര്‍ച്ചയില്‍ പരീക്ഷ റദ്ദാക്കിയതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ദീപ്‌കെ കഴിഞ്ഞ ദിവസം പ്രധാന മന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു.

പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സി.ജെ.പി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ പ്രകടനത്തിന് ദല്‍ഹി പൊലീസ് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. ദല്‍ഹിയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രതിഷേധത്തിനു ശേഷം പുനെ, ലക്നൗ, അമൃത്സര്‍, ഹൈദരാബാദ്, ജയ്പുര്‍ എന്നിവിടങ്ങളിലും ധര്‍ണ നടത്തിയിരുന്നു.

ദല്‍ഹി പൊലീസിന്റെ സഹകരണം ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജന്തര്‍ മന്തറില്‍ പൂര്‍ണമായും സമാധാനപരമായ രീതിയിലായിരിക്കും പ്രതിഷേധം നടക്കുക,’ സൗരവ് ദാസ് വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമാകാനും പരിപാടികള്‍ അവതരിപ്പിക്കാനും കലാകാരന്മാരെയും ഗായകരെയും അദ്ദേഹം ക്ഷണിച്ചു.

Content Highlight: CJP reminds the cockroaches who come to protest to carry a plate and spoon in their hands during the Covid era

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more