തിരുവനന്തപുരം: നീറ്റ് പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ കേരളത്തില്‍ 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരത്താണെന്നും സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
പത്ത് കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചി സിറ്റിയില്‍ 100 പേരെ പ്രതികളാക്കി ഒരു കേസാണ് രജിസ്റ്റര്‍ ചെയ്തത്. തൃശ്ശൂരില്‍ അഞ്ച് കേസും ആലപ്പുഴയില്‍ എട്ട് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അക്രമം കലാപ ശ്രമം , വഴി തടസപ്പെടുത്തല്‍, നിയമവിരുദ്ധമായ സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് മാത്രമേ കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്നും സമരത്തില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. സി.ജെ.പി പ്രതിഷേധങ്ങളിലെ പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ഹരജിയിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
Content Highlights: CJP Protest: 36 cases registered in the state; Government submits report to Supreme Court.