| Saturday, 17th October 2026, 4:58 pm

തിരംഗ റാലി; 23 മണിക്കൂര്‍ കസ്റ്റഡിക്ക് ശേഷം അഭിജീത് ദീപ്‌കെയ്ക്ക് ഉപാധികളോടെ ജാമ്യം

റെന്വര്‍ പി

ന്യൂദല്‍ഹി: ദല്‍ഹി കൊണാട്ട് പ്ലേസില്‍ സംഘടിപ്പിച്ച തിരംഗ റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജന്തര്‍ മന്തറില്‍ കടന്ന് ദേശീയ പതാക ഉയര്‍ത്തിയതിന് സി.ജെ.പി സഹ കണ്‍വീനര്‍മാരായ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടതിനെതിരെയാണ് ഇന്നലെ (ഒക്ടോബര്‍ 16, വെള്ളി) തിരംഗ റാലി സംഘടിപ്പിച്ചത്. റാലിയില്‍ പങ്കെടുക്കാനിറങ്ങിയ അഭിജീത് ദീപ്കെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ദല്‍ഹി മന്തിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിച്ച ദീപ്‌കെയെ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് (എസ്.ഇ.എം) മുന്നില്‍ ഹാജരാക്കിയിരുന്നു. ദീപ്‌കെ ജാമ്യം ലഭിച്ച് പുറത്ത് വന്നതായി സി.ജെ.പി ലീഗല്‍ ഹെഡ് രത്‌ന സിങ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അഭിജിത് ദീപ്‌കെയുടെ ഫോട്ടോ സി.ജെ.പി നേതാവ് അജിങ്ക്യ ഷിന്‍ഡെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘അഭിജിത് ദീപ്‌കെ ഇസ് എ ഫ്രീ മാന്‍, ജയ് ഭീം,’ എന്ന് സി.ജെ.പി എക്‌സ് പോസ്റ്റില്‍ കുറിച്ചു.

സമാധാനം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് ഉറപ്പ് നല്‍കുന്ന ഒരു ബോണ്ടില്‍ ഒപ്പുവെച്ചാണ് ദീപ്‌കെയ്ക്ക് ജാമ്യം ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ സി.ജെ.പിയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

Updating…

Content Highlight: CJP Leader Abhijeet Dipke released on bail

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more