| Thursday, 5th November 2026, 11:41 am

എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിന് പിന്തുണയുമായി സി.ജെ.പി; ശക്തമായ സരമത്തിലൂടെ നീതി നേടിയെടുക്കുമെന്ന് വളര്‍മതി

ശ്രീരാഗ് പാറക്കല്‍

തിരുവനന്തപുരം: എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തിന് പന്തുണയുമായി സി.ജെ.പി കേരള ഘടകം. ഇന്ന് രാവിലെ എട്ട് മണിയോടെ സെക്രട്ടറിയേറ്റിന് മുമ്പില്‍ 12 മണിക്കൂര്‍ നിരാഹാരമിരുന്നാണ് പിന്തുണ. സമരം 123ാം ദിനത്തിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സി.ജെ.പി സമരരംഗത്തെത്തിയത്.

ഇത് എല്‍.പി.എസ്.ടി വിഷയം മാത്രമല്ലെന്നും പഠിച്ച് റാങ്ക് ലഭിച്ചിട്ടും ജോലിക്ക് വേണ്ടി തെരുവിലിറങ്ങുന്ന അവസ്ഥയാണ് നിലവിലെന്നും സി.ജെ.പി പറഞ്ഞു. ഇത് ഒരു സൂചന മാത്രമാണെന്നും എല്‍.പി.എസ്.ടി സമരക്കാര്‍ക്ക് നീതി ലഭിക്കുന്നതുവരെ സരമ രംഗത്ത് ഉണ്ടാകും. സി.ജെ.പി കേരള സൗത്ത് ഘടകം പറഞ്ഞു.

ആനുപാതം കുറയ്ക്കുക എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ശാശ്വത പരിഹാരത്തിനുള്ള വഴി ഇത് മാത്രമാണെന്നും സമരസമിതി നേതാവ് വളര്‍മതി പറഞ്ഞു. എട്ട് തവണ ചര്‍ച്ച പരാജയപ്പെട്ടത് നിതി നിഷേധിക്കുന്നതിന് തുല്യമാണെന്നും സര്‍ക്കാരിന്റേത് ധാര്‍ഷ്ട്യ മനോഭാവമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഏതറ്റം വരെ പോയാലും അതി ശക്തമായ സരമത്തിലൂടെ നീതി നേടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. ഉന്നയിക്കുന്ന വിഷയം ന്യായമാണോ എന്ന് പോലും പരിശോധിക്കാതെയാണ് സര്‍ക്കാര്‍ നടപടികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിരുന്നപ്പോള്‍ വോട്ടിന് വേണ്ടിയാണ് തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്ന് സര്‍ക്കാരിന് തോന്നിയതെന്നും വളര്‍മതി വിമര്‍ശിച്ചു.സമരസമിതി നേതാവ് വളര്‍മതി

അതേസമയം നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ പൊലീസ് ചൊവ്വാഴ്ച രണ്ടാം തവണയും കേസെടുത്തിരുന്നു. യുവജന സംഘടനകളുമായി ചേര്‍ന്ന് നടത്തിയ പ്രതിഷേധത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. സമരസമിതി സെക്രട്ടറി വളര്‍മതിയെ ഒന്നാം പ്രതിയാക്കിയ കേസില്‍ മറ്റ് 25 റാങ്ക് ഹോള്‍ഡര്‍മാരെയും പ്രതിചേര്‍ത്തിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു നടപടി. തുടര്‍ച്ചയായി കേസെടുത്ത് സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.

അതേസമയം അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അനുപാതം കുറയ്ക്കുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടെന്ന് വളര്‍മതി നേരത്തെ ആരോപിച്ചിരുന്നു. എയ്ഡഡ് സ്‌കൂളുകളില്‍ പണം വാങ്ങി നിയമനം നടത്തിയ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കുന്നത് സര്‍ക്കാരിന് ബാധ്യതയാകുന്നില്ലേയെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു.

Content Highlight: CJP extends support to the LPST rank holders’ protest

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more