| Saturday, 10th October 2026, 12:09 pm

രാജ്യദ്രോഹിയായ സുഹൃത്തിനെ സംരക്ഷിക്കാന്‍, ഏകാധിപതി സ്വന്തം പൗരര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു: സി.ജെ.പി

റെന്വര്‍ പി

ന്യൂദല്‍ഹി: ജന്തര്‍ മന്തര്‍ സമരത്തിനെതിരായ പൊലീസ് നടപടികളില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി). സി.ജെ.പി കോഡിനേറ്റര്‍ അഭിജിത് ദീപ്‌കെ, സഹ കോഡിനേറ്റര്‍മാരായ സൗരവ് ദാസ്, അഷുതോഷ് രങ്ക എന്നിവരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് സംഘടനയുടെ പ്രതികരണം.

രാജ്യദ്രോഹിയായ സുഹൃത്തിനെ സംരക്ഷിക്കാന്‍ ഏകാധിപതി അയാളുടെ സ്വന്തം പൗരര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് സി.ജെ.പി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സി.ജെ.പിയും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും ജന്തര്‍ മന്തറില്‍ സമരം പ്രഖ്യാപിച്ചത്.

അഭിജിത് അടക്കമുള്ളവര്‍ സഞ്ചരിച്ച വിമാനം ദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സി.ജെ.പി ലീഗല്‍ ടീം മേധാവി രത്‌ന സിങ്ങിനെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

രത്‌നയെയും അവരോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് അഭിഭാഷകരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി സി.ജെ.പി എക്‌സ് പോസ്റ്റില്‍ അറിയിച്ചു. കസ്റ്റഡിയിലെടുക്കാനുള്ള കാരണം വ്യക്തമാക്കാതെ 25-ല്‍ അധികം പൊലീസുകാര്‍ വളഞ്ഞുനില്‍ക്കുന്ന ഒരു കാറിനുള്ളിലാണ് പോലീസ് അവരെ ഇരുത്തിയിരിക്കുന്നതെന്നും സി.ജെ.പി അറിയിച്ചു.

പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ സോഷ്യല്‍ ആക്ടിവിസ്റ്റ് ധ്രുവ് റാഠിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദല്‍ഹിക്ക് സമീപം ഗുഡ്ഗാവില്‍ വെച്ചാണ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ പിണറായി വിജയനും എം.എ ബേബിയും അടക്കമുള്ള സി.പി.ഐ.എം നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Content Highlight: CJP Critisize Detention of Leaders

 
റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more