| Friday, 16th May 2025, 6:55 pm

സൈനികര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സിറ്റി ബാങ്കും എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഭീകരതയ്‌ക്കെതിരെ പോരാടുന്ന രാജ്യത്തെ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സിറ്റി ബാങ്കും എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും.

മെയ് 13ന് മാനാഞ്ചിറ സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിജ്ഞയില്‍ രണ്ട് സ്ഥാപനങ്ങളിലേയയും ജീവനക്കാരും ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു. ശേഷം പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു.

മുതലക്കുളം മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി മാനാഞ്ചിറ സ്‌ക്വയറില്‍ സമാപിക്കുകയായിരുന്നു. ഏകദേശം അഞ്ഞൂറോളം ആളുകളാണ് ഈ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കാളികളായത്.

Content Highlight: City bank and MVR Cancer Center in solidarity with soldiers

We use cookies to give you the best possible experience. Learn more