| Tuesday, 4th November 2025, 7:29 am

അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ച സമയങ്ങളില്‍ അത് കിട്ടിയില്ല; ഇപ്പോഴെങ്കിലും കിട്ടിയല്ലോ എന്ന് പലരും പറഞ്ഞു: ഷൈജു ഖാലിദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്ത് അത് കിട്ടിയിരുന്നില്ലെന്ന് ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്. ഇപ്പോള്‍ കിട്ടിയ അവാര്‍ഡ് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 55ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഛായാഗ്രാഹകനായി തെരഞ്ഞെടുക്കപ്പെട്ടത് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ ഷൈജു ഖാലിദാണ്. ഇപ്പോള്‍ സംസ്ഥാന അവാര്‍ഡില്‍ പ്രതികരിക്കുകയാണ് അദ്ദേഹം.

‘ഒരു പത്ത് പതിമൂന്ന് കൊല്ലമായി ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷകള്‍ ഉണ്ടായിരുന്ന സമയത്ത് അത് കിട്ടാത്തിനാല്‍ എനിക്ക് ഈ അവാര്‍ഡില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല. ഭ്രമയുഗം, ആവേശം, എ.ആര്‍.എം തുടിങ്ങിയ നല്ല വര്‍ക്കുകള്‍ വേറെയും ഉണ്ടായിരുന്നു. അതുകൊണ്ട് എന്റെ പ്രതീക്ഷകള്‍ ഞാന്‍ കുറച്ച് വെച്ചിരിക്കുന്നു. വളരെ സര്‍പ്രൈസിങ് ആയിട്ടാണ് ഇപ്പോള്‍ ഈ അവാര്‍ഡ് കിട്ടിയത്,’ ഷൈജു ഖാലിദ് പറയുന്നു.

ചില സുഹൃത്തുക്കള്‍ വിളിച്ചിട്ട് നിനക്ക് ഇപ്പോഴെങ്കിലും ഒരു അവാര്‍ഡ് കിട്ടിയല്ലോ എന്ന് പറഞ്ഞുവെന്നും അദ്ദേഹം പ്രതീകരിച്ചു. മഹേഷ് നാരായണന്‍ തന്നെ വിളിച്ചിരുന്നുവെന്നും തനിക്ക് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞെന്നും ഷൈജു ഖാലിദ് കൂട്ടിച്ചേര്‍ത്തു.

മികച്ച സിനിമയടക്കം പത്ത് അവാര്‍ഡുകള്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിച്ചിരുന്നു. 2024ലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രം കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 100 കോടി ക്ലബ്ബ് സിനിമകള്‍ പോലും വല്ലപ്പോഴും ലഭിച്ചുകൊണ്ടിരുന്ന ഇന്‍ഡസ്ട്രിയില്‍ ആദ്യമായി 200 കോടി കളക്ഷന്‍ നേടിയ ചിത്രമായും മഞ്ഞുമ്മല്‍ ബോയ്സ് മാറി.

Content highlight:  Cinematographer Shyju Khalid said that he did not receive the award when he expected it

We use cookies to give you the best possible experience. Learn more