| Sunday, 26th October 2025, 6:25 pm

ലക്കി ഭാസ്‌കര്‍ നല്‍കിയ പാഠങ്ങള്‍ അതായിരുന്നു; സിനിമ ആഗ്രഹിക്കുന്നവരോട് എനിക്കതാണ് പറയാനുള്ളത്: നിമിഷ് രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഛായാഗ്രാഹകന്‍ നിമിഷ് രവി. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ 2024ലാണ് പുറത്ത് വന്നത്. ഇപ്പോള്‍ മലയാള മനോര ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലക്കി ഭാസ്‌കറിനെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്.

ലക്കി ഭാസ്‌കറിന് വേണ്ടി ഹൈദരാബാദിലെത്തിയപ്പോള്‍ അവിടത്തെ ജോലി സംസ്‌കാരം പുതിയ അുഭവമായിരുന്നുവെന്ന് നിമിഷ് പറയുന്നു. കേരളത്തില്‍ രാവിലെ ആറ് മുതല്‍ രാത്രി പതിനൊന്നുവരെയൊക്കെ ഷൂട്ട് ചെയ്യാറുണ്ടെന്നും എന്നാല്‍ തെലുങ്കില്‍ രാവിലെ ആറിന് തുടങ്ങിയാല്‍ വൈകിട്ട് ആറിന് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.

‘അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും പെര്‍ഫോമന്‍സില്‍ ഇത് വലിയ സ്വാധീനമുണ്ടാക്കും തെലുങ്കില്‍ ഓരോ സംവിധായകനും ഓരോ സീനിലും തിയേറ്ററില്‍ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് നേരത്തെ തന്നെ റിസര്‍ച് ചെയ്ത് പഠിച്ചു വച്ചിട്ടുണ്ട്. കാഴ്ചക്കാരുടെ മീറ്റര്‍ എന്താണെന്നും തിയേറ്റര്‍ മൊമന്റ്‌സ് എന്താണെന്നും കൃത്യമായി പഠിച്ചത് തെലുങ്കില്‍ നിന്നാണ്,’ നിമിഷ് രവി പറയുന്നു.

സിനിമയെ ആഗ്രഹിക്കുന്ന പുതുതലമുറയോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിക്കുകയുണ്ടായി.

‘ഒരു സിനിമയിലും വര്‍ക്ക് ചെയ്യാത്ത ഞാന്‍ 23ാം വയസില്‍ സിനിമയിലെത്തി. ഇന്ന് എല്ലാവരുടെ കയ്യിലും മൊബൈല്‍ ക്യാമറയെങ്കിലുമുണ്ട്. നിങ്ങളുടെ ആശയം ഉപയോഗിച്ച് ഷോട്ട് ഫിലിമുകള്‍ ചെയ്യൂ. ആളുകള്‍ കാണും. എ.ഐ.യുടെ സപ്പോര്‍ട്ടും ഉപയോഗിക്കാമല്ലോ. നന്നായി ശ്രമിച്ചാല്‍ ആര്‍ക്കും സിനിമ ചെയ്യാം,’ നിമിഷ് രവി പറഞ്ഞു.

Content highlight: Cinematographer Nimish Ravi talks about the movie Lucky Bhaskar

We use cookies to give you the best possible experience. Learn more