തമിഴ്-മലയാളി സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ47. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ആവേശത്തിന്റെ വന്‍ വിജയത്തിന് ശേഷം ജിത്തു ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ തന്നെ വലിയ കാത്തിരിപ്പാണ് സൂര്യ 47ന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കറുപ്പ്, വിശ്വനാഥ് ആന്‍ഡ് സണ്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയവഴിയിലേക്ക് തിരിച്ചെത്തിയ സൂര്യയുടെ മറ്റൊരു മാസ് ആക്ഷന്‍ ചിത്രം കാണാമെന്നുള്ള പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.
ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായാണ് സൂര്യ47 ഒരുക്കുന്നതെങ്കിലും അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗം പേരും മലയാളികളാണെന്ന് കാണാം. നസ്രിയ നസീം, നസ്‌ലെന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സുഷിന്‍ ശ്യാം സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുന്നത് അജ്മല്‍ സാബുവാണ്.
Photo: District
നിലവില്‍ തിയേറ്ററുകളില്‍ വലിയ വിജയം സ്വന്തമാക്കി മുന്നേറുന്ന ഗിരീഷ് എ.ഡി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ സിനിമാറ്റോഗ്രാഫറായ അജ്മല്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സൂര്യ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജിത്തു മാധവന്റെ ഒരു ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ചും ചിത്രത്തില്‍ തന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ച കാര്യങ്ങളെ കുറിച്ചും സംസാരിക്കുകയാണ് അജ്മല്‍.
‘സിനിമാറ്റോഗ്രാഫിയില്‍ നിന്നും എഡിറ്റിങ്ങിലേക്ക് സ്വിച്ച് ചെയ്യണം എന്ന് മനപൂര്‍വം വിചാരിച്ച് ചെയ്തതല്ല. പല ചിത്രങ്ങളിലേക്കും എഡിറ്റിങ്ങിനായി പലരും എന്നെ വിളിച്ചിട്ടുണ്ട്. അതൊന്നും ചെയ്യാന്‍ പറ്റാതെ പോയത് ഞാന്‍ ക്യാമറ ചെയ്യുന്നത് കൊണ്ടും എനിക്ക് എഡിറ്റില്‍ കാര്യമായി ചെയ്യാന്‍ ഒന്നും ഇല്ല എന്ന് തോന്നിയത് കൊണ്ടുമാണ്. ട്രെയ്‌ലറാണെങ്കില്‍ എഡിറ്റില്‍ എന്തെങ്കിലും ചെയ്ത് ആള്‍ക്കാര്‍ കാണും റീച്ച് ആവും എന്നറിയാമായിരുന്നു. പക്ഷേ ഒരു സിനിമ ചെയ്യുമ്പോള്‍ അത്രയും ക്ഷമ വേണം.
രോമാഞ്ചത്തിന്റെ ട്രെയ്‌ലര്‍ ഞാന്‍ എഡിറ്റ് ചെയ്തത് കണ്ട് ജിത്തു എന്നെ വിളിച്ചിരുന്നു. ആ സമയത്ത് നല്ല വര്‍ക്ക് ചെയ്തത് കൊണ്ടാണ് എനിക്ക് പുതിയ ചിത്രത്തിലേക്ക് കോള്‍ വന്നത്. ജിത്തുവിന്റെ ഒരു പടത്തിലേക്ക് എന്നെ എഡിറ്റിന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ക്യാമറ പോലും ചെയ്യണമെന്നില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് വിളി വന്നത്.
Photo: X.com
സൂര്യ സാറിന്റെ ചിത്രമാണെന്നോ, തമിഴ് ആണെന്നോ ഒന്നും പറഞ്ഞിരുന്നില്ല. സിനിമയുടെ എഡിറ്റ് ചെയ്യാന്‍ താത്പര്യമുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. അതെല്ലാം കഴിഞ്ഞതിന് ശേഷമാണ് ചിത്രത്തെ കുറിച്ച് പറയുന്നത്. പിന്നീട് കഥയെല്ലാം പറഞ്ഞു. കേട്ടപ്പോള്‍ എക്‌സൈറ്റഡായി, കാരണം എനിക്ക് വര്‍ക്ക് ചെയ്യാനുള്ളതെല്ലാം ചിത്രത്തിലുണ്ടായിരുന്നു. അതിന്റെ ട്രീറ്റ്‌മെന്റും വേള്‍ഡുമെല്ലാം വേറെ തന്നെയാണ്,’ അജ്മല്‍ പറഞ്ഞു.
Content Highlight: Cinematographer Ajmal Sabu talks about Jithu Madhavan upcoming movie Suriya47