2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് യാത്ര തിരിച്ച അഭിനേതാവാണ് നസ്‌ലെന്‍. ഗിരീഷ് എ.ഡി അവതരിപ്പിച്ച പുതുമുഖങ്ങളില്‍ ഇന്ന് വലിയ വിജയത്തിലെത്തി നില്‍ക്കുന്ന അഭിനേതാവും നസ്ലെന്‍ തന്നെയെന്ന് നിസംശയം പറയാം. ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രേമലുവിലൂടെ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന ചുരുക്കം ചില മലയാളം അഭിനേതാക്കളില്‍ ഒരാളാകാനും നസ്ലെന് സാധിച്ചിരുന്നു.
മലയാളത്തില്‍ വലിയ ഹിറ്റടിച്ച ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയില്‍ ഭാഗമായ താരം ആലപ്പുഴ ജിംഖാന, മോളിവുഡ് ടൈംസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്‍ഡസ്ട്രിയിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. എന്നാല്‍ കേരളത്തിന് പുറത്തും നസ്ലെന് വലിയ ജനശ്രദ്ധ നേടിനല്‍കിയ ചിത്രമായിരുന്നു ദീപാവലിയ്ക്ക് തിയേറ്ററുകളിലെത്തിയ തമിഴ് ചിത്രം സീന്‍.
നസ്‌ലെന്‍. Photo: Radio City
നടിപ്പിന്‍ നായകന്‍ സൂര്യ നായകനായ ചിത്രത്തില്‍ ഹീറോയെ വെല്ലുന്ന പ്രകടനമായിരുന്നു ഈശ്വരന്‍ എന്ന വില്ലന്‍ കഥാപാത്രമായി വേഷമിട്ട നസ് ലെന്‍ കൈകാര്യം ചെയ്തത്. സംവിധായകന്‍ അറ്റ്ലി അടക്കമുള്ളവര്‍ നസ്ലെനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇന്‍ഡസ്ട്രി ഇനി നസ് ലെന്‍ ഭരിക്കും എന്നായിരുന്നു ആറ്റ്‌ലി പറഞ്ഞത്.
എന്നാല്‍ നസ്‌ലെന്റെതായി മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ലോകത്ത് നിന്നും പുറത്തുവരുന്നത്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യാനിരുന്ന മട്ടാഞ്ചേരി മാഫിയ എന്ന ചിത്രത്തില്‍ നിന്നും നസ് ലെന്‍ പിന്മാറുമെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നത്. നസ്‌ലെനോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
മട്ടാഞ്ചേരി മാഫിയ. Photo: X.com
അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നെങ്കിലും തിരക്കഥയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് നസ്‌ലെന്‍ പിന്മാറുന്നതെന്നാണ് പുറത്തുവരുന്ന വിവരം. സീനിന് ശേഷം നസ്‌ലെനെ നായകനാക്കി ഒരു റോം-കോം ചിത്രം സംവിധാനം ചെയ്യാന്‍ ജിത്തു മാധവന്‍ തയ്യാറെടുക്കുന്നു എന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മട്ടാഞ്ചേരി മാഫിയയില്‍ നിന്നും നസ് ലെന്‍ പിന്മാറുന്നുവെന്ന വാര്‍ത്തകള്‍ സിനിമാ ഗ്രൂപ്പുകളില്‍ ഇടംപിടിക്കുന്നത്.
Content Highlight: Cinema pages report that Naslen backed of from Mattanchery Mafia movie starring Naslen