കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി തമിഴ് സിനിമ അടക്കി ഭരിക്കുന്ന സംഗീതജ്ഞനാണ് അനിരുദ്ധ് രവിചന്ദര്‍. തമിഴ് സിനിമയിലൂടെ ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച അനിരുദ്ധ് തെലുങ്കിലും ഹിന്ദിയിലും അടക്കം തന്റെ മൂല്യം തെളിയിച്ചിരുന്നു. ചിത്രത്തിന്റെ ആസ്വാദനത്തെ തന്നെ അടുത്ത ലെവലിലേക്ക് എത്തിക്കാന്‍ കെല്‍പുള്ള ഗാനങ്ങളാണ് അനിരുദ്ധിന്റേതെന്ന് രജിനികാന്ത് ജയിലര്‍ ചിത്രവുമായി ബന്ധപ്പെട്ട് നടന്ന ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ അനിരുദ്ധിന്റെ സിംഹാസനത്തിന് അവകാശമുന്നയിച്ച് കൊണ്ടായിരുന്നു സായ് അഭ്യങ്കര്‍ എന്ന സംഗീതജ്ഞന്റെ കടന്നുവരവ്. കച്ചി സേറ ആസ കൂടെ തുടങ്ങിയ ആല്‍ബം ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സായ് ഗംഭീര ഗാനങ്ങളായിരുന്നു താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിച്ചത്. ഷെയ്ന്‍ നിഗം നായകനായെത്തിയ മലയാള ചിത്രം ബള്‍ട്ടിയിലൂടെയായിരുന്നു സായി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
സായ് അഭ്യങ്കര്‍. Photo: Deccan Chronicle
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ കാര്യമായി ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും സിനിമാ പേജുകളിലും മറ്റും ചിത്രത്തിലെ ഗാനങ്ങളെ കുറിച്ചും പശ്ചാത്തല സംഗീതത്തെ കുറിച്ചും പോസറ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സായിയുടെ ജാലക്കാരി എന്ന ഗാനമായിരുന്നു ചിത്രത്തിലെ ഹൈലൈറ്റ്.
ഇപ്പോഴിതാ ജാലക്കാരി എന്ന ഗാനത്തിന് സായിയുടെ തന്നെ ഊരും ബ്ലഡ് എന്ന ഗാനത്തിന് കിട്ടിയതുപോലെ സ്വീകാര്യത അര്‍ഹിച്ചിരുന്നു എന്ന പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ വേണ്ടത്ര ശ്രദ്ധ ഗാനത്തിന് കിട്ടിയില്ലെന്നും ചിത്രം തിയേറ്ററില്‍ പരാജയമായത് സായിയുടെ മലയാളത്തിലെ മികച്ച വര്‍ക്ക് വേണ്ടത്ര ജനശ്രദ്ധ കിട്ടാതെ മുങ്ങിപോകാന്‍ കാരണമായെന്നും പലരും അഭിപ്രായപ്പെടുന്നു.
ബള്‍ട്ടി. Photo: District
പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാനവേഷത്തിലെത്തി തിയേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയ ചിത്രമായിരുന്നു ഡ്യൂഡ്. ചിത്രത്തില്‍ സായി സംഗീതം നല്‍കിയ ഊരും ബ്ലഡ് എന്ന ഗാനം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ സ്‌പോട്ടിഫൈയില്‍ കേട്ട ഗാനമായി മാറിയിരുന്നു.
Content Highlight: Cinema Pages Discusses Jalakkari song in Balti movie music directed by Sai Abhyankar