ഓണത്തിന്റെ റിലീസ് ഡേറ്റും കാത്ത് വമ്പന്‍ ചിത്രങ്ങളാണ് മലയാള സിനിമയില്‍ കാത്തിരിക്കുന്നത്. മൂന്ന് ചിത്രങ്ങളാണ് ഇത്തവണ മലയാളത്തില്‍ ക്ലാഷ് റിലീസിനൊരുങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം വമ്പന്‍ ആക്ഷന്‍ ചിത്രങ്ങളാണെങ്കില്‍ നിവിന്‍ പോളിയുടെ റോം-കോം ചിത്രമാണ് മറ്റൊന്ന്. ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിന്റെ സംവിധായകനായ നഹാസ് ഹിദായത്ത് ഒരുക്കുന്ന ഐ ആം ഗെയിം എന്ന ദുല്‍ഖര്‍ ചിത്രമാണ് ക്ലാഷിനെത്തുന്ന ആക്ഷന്‍ ചിത്രങ്ങളിലൊന്ന്. ഇതിന് വമ്പന്‍ ഭീഷണിയുമായി വൈശാഖ്-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫയും രംഗത്തുണ്ട്.
മേക്കിങ്ങില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെ ഓണം തൂക്കാനുള്ള സര്‍വ സന്നാഹവുമായാണ് ഖലീഫയും ഐ ആം ഗെയിം എത്തുന്നതെന്ന് ചിത്രത്തിന്റെ ഇതിനോടകം പുറത്തുവന്ന അപ്‌ഡേറ്റുകളില്‍ നിന്നും വ്യക്തമാണ്. ഇപ്പോഴിതാ ക്ലാഷിനെത്തുന്ന മൂന്ന് ചിത്രങ്ങളുടെയും ബജറ്റ് എത്രയായിരിക്കുമെന്ന ഒരു സിനിമാ പേജിലെ റിപ്പോര്‍ട്ടാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
Photo: District
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെ നിര്‍മിക്കുന്ന ഐ ആം ഗെയിമിന് 120 കോടിയിലധികം ചെലവായതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും ചിത്രത്തിന്റെ ട്രെയ്‌ലറിലെ വിഷ്വല്‍സ് പ്രകാരം നൂറ് കോടിയിലധികം ചെലവായിട്ടുണ്ടാകാമെന്നാണ് പലരും അഭിപ്രായമറിയിക്കുന്നത്. ഫാന്റസി- ആക്ഷന്‍ ഴോണറിലൊരുക്കിയ ചിത്രത്തിന്റോയി പുറത്തുവന്ന വിഷ്വലുകളെല്ലാം തന്നെ ഒരു ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ചേസിങ് സീനുകളടക്കം വമ്പന്‍ ദൃശ്യവിരുന്നാണ് ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഹൗസ് ഒരുക്കിയിരിക്കുന്നത്. കണക്കുകള്‍ ശരിയാണെങ്കില്‍ മിനിമം 250 കോടിയെങ്കിലും തിയേറ്ററുകളില്‍ നിന്നും ലഭിച്ചാല്‍ മാത്രമേ ചിത്രം പരാജയത്തില്‍ നിന്നും രക്ഷപ്പെടുകയുള്ളൂ.
അതേസമയം 40 കോടിയാണ് ഖലീഫയുടെ പ്രൊഡക്ഷന്‍ കോസ്റ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറമെ നേപ്പാള്‍, ദുബൈ, ലണ്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും ചിത്രം ഷൂട്ട് ചെയ്തിരുന്നു. മരുഭൂമിയിലേതടക്കം വമ്പന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടെന്നും പൃഥ്വിരാജ് സൂചന നല്‍കിയിരുന്നു. മോഹന്‍ലാല്‍ കാമിയോ റോളിലെത്തുന്ന ചിത്രത്തിന് പോസിറ്റീവ് ലഭിച്ചാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാമെന്നാണ് വിലയിരുത്തല്‍.
Photo: IMDB
കൂട്ടത്തില്‍ കുഞ്ഞന്‍ ബെത്‌ലഹേം കുടുംബ യൂണിറ്റാണ്. ഇരുപത് കോടി രൂപയാണ് ചിത്രം നിര്‍മിക്കാനായി ചെലവായതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. മമിതയും നിവിന്‍ പോളിയും ഒന്നിക്കുമ്പോള്‍ ക്ലാഷില്‍ ബെത്‌ലഹേമിന് വിജയസാധ്യത കല്പിക്കുന്നവരും ഒരുപാടാണ്.
Content Highlight: Cinema Page reports the budget for Upcoming onam clash release movies in Malayalam