മലയാളികൾക്ക് പ്രിയങ്കരിയാണ് സംഗീത. ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന സംഗീത ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിരക്കുള്ള നടിയായിരുന്നു.
ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സംഗീതയെ തേടിയെത്തിയിരുന്നു. കല്യാണത്തോടെ വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്ത നടി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവന്നു. സംഗീതയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം മോഹൻലാലിനൊപ്പം ഹൃദയപൂർവ്വം ആണ്. ഇപ്പോൾ അഭിനയത്തിൽ സജീവമാകുന്നതിനെപ്പറ്റി സംസാരിക്കുകയാണ് നടി.
‘അഭിനയത്തിൽ സജീവമാകണമെന്ന് തന്നെയാണ് ഇപ്പോഴത്തെ തീരുമാനം. കുട്ടിക്കാലം മുതൽ അഭിനയിക്കുന്നു. സിനിമ വേറൊരു ലോകമാണ്. സ്ഥിരം ജോലിപോലെയല്ലല്ലോ. ഓരോ സിനിമയിലും ഓരോ കഥാപാത്രങ്ങളാണ്. ഓരോ സീനുകളാണ് ചെയ്യുന്നത്. ഒരേ ശീലങ്ങളല്ല. ആവർത്തനമില്ല. ഓരോ ദിവസവും പുതുമയുള്ളതാണ്,’ സംഗീത പറയുന്നു.
ക്രിയേറ്റീവായ ഒരുപാടുപേർ പ്രവർത്തിക്കുന്ന ഇടമാണ് സിനിമയെന്നും അങ്ങനെയുള്ള ക്രിയേറ്റേഴ്‌സിനൊപ്പം അഭിനയിക്കാൻ രസമാണെന്നും സംഗീത കൂട്ടിച്ചേർത്തു. ചില പുതിയ സംവിധായകരുടെ മേക്കിങ് കാണുമ്പോൾ അവർക്കൊപ്പം പ്രവർത്തിക്കാൻ തോന്നാറുണ്ടെന്നും തമാശയും ഗൗരവവുമൊക്കെയുള്ള വ്യത്യസ്തമായ നല്ല വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹംമെന്നും സംഗീത കൂട്ടിച്ചേർത്തു.
രണ്ടുകൊല്ലമായിട്ട് സിനിമയിൽ വരുന്നതിനെപ്പറ്റി കാര്യമായി ചിന്തിക്കുന്നുണ്ടായിരുന്നെന്നും അഭിനയിച്ചാലോ എന്ന് ഇടക്കിടക്ക് തോന്നുമെന്നും പറഞ്ഞ സംഗീത, അപ്പോഴാണ് തന്നെ വളരെ അപ്രതീക്ഷിതമായി ടിനു പാപ്പച്ചൻ വിളിച്ചതെന്നും കൂട്ടിച്ചേർത്തു.
തനിക്ക് ടിനുവിന്റെ സിനിമകൾ ഇഷ്ടമാണെന്നും ടിനുവിന്റെ സിനിമാ സംവിധാനരീതി ഇഷ്ടമാണെന്നും നടിപറഞ്ഞു. അങ്ങനെയാണ് വീണ്ടും അഭിനയിക്കാമെന്ന് കരുതിയതെന്നും ചാവേറിൽ അഭിനയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. പിന്നീട് മറ്റുചിത്രങ്ങളും വന്നെന്നും സംഗീത പറഞ്ഞു.
Content Highlight: Cinema is a different world; each film has its own characters: Sangeetha