മലയാള സിനിമാ മേഖലയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2026. മറ്റ് പല ഇന്‍ഡസ്ട്രികളും പരാജയ ചിത്രങ്ങളാല്‍ ബുദ്ധിമുട്ടിയപ്പോള്‍ വലിയ ബിസിനസാണ് മോളിവുഡില്‍ നടന്നത്. ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വും ഈ വര്‍ഷത്തെ ടോപ് ഗ്രോസറായ ദൃശ്യം 3യും അടക്കം ഒട്ടനവധി ചിത്രങ്ങളായിരുന്നു പ്രേക്ഷകര്‍ ആസ്വദിച്ചിരുന്ന് കണ്ടത്. ഈ കൂട്ടത്തിലേക്കാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ് എത്തിയത്.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ച് നിരൂപക പ്രശംസ നേടിയ ശേഷമായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തില്‍ ബീന ആന്റണി, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി, ടൊവിനോ തോമസ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രം സീ ഫൈവിലൂടെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചതോട സിനിമാ പേജുകളില്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. മലയാളത്തില്‍ നിന്നും സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രമെന്നാണ് പലരും ബാലനെ വിശേഷിപ്പിക്കുന്നത്.
ബാലന്‍ ദി ബോയ്. Photo: The Hindu
ചിത്രത്തിന്റെ റിലീസിന് മുമ്പ് മലയാളത്തിലെ സീനിയര്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് പലരും ചിത്രത്തെ പ്രശംസിക്കാനായി കടമെടുക്കുന്നത്. റിലീസിന് മുമ്പ് ക്യൂ സ്റ്റുഡിയോയിലൂടെ പുറത്തുവിട്ട അഭിമുഖത്തില്‍ താന്‍ ബാലന്‍ കണ്ടെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ചിത്രമാണെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഈ വാക്കുകള്‍ കടമെടുത്ത് കൊണ്ടാണ് പലരും ബാലനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.
ജിത്തു മാധവന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ ഴോണറിലാണ് കഥ പറയുന്നത്. ഒരു അമ്മയുടെയും മകന്റെയും കഥയെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതത്തിനും ഷൈജു ഖാലിദിന്റെ സാനിമാറ്റോഗ്രാഫിയ്ക്കും പ്രശംസയറിയിച്ചുകൊണ്ട് ഒട്ടനവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ബാലന്‍ ദി ബോയ്. Photo: The Federal
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ഹിറ്റിന് ശേഷം വമ്പന്‍ സ്‌കെയിലില്‍ ഒരു ചിത്രമായിരുന്നു ചിദംബരത്തിന്റെ സംവിധാനത്തില്‍ ഏവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും കഥയ്ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് ചിത്രമൊരുക്കിയ സംവിധായകന് അഭിനന്ദനമറിയിക്കുന്നവരേറെയാണ്.
Content Highlight: Cinema Fans appreciates Balan the Boy Movie with Director Priyadarshan’s statement