| Monday, 26th October 2026, 3:00 pm

സിനിമ ചിലരെ ബാധിക്കും ചിലരെ ബാധിക്കില്ല; കലയ്ക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റിയിട്ടുണ്ട്: മനു അശോകൻ

അനുപമ കെ. സീത

ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് മനു അശോകൻ. അന്തരിച്ച രാജേഷ് പിള്ളയുടെ ട്രാഫിക്, വേട്ട തുടങ്ങിയ സിനിമകളിൽ അസോസിയേറ്റ് സംവിധായകനായ് പ്രവർത്തിച്ച ശേഷമാണ് മനു അശോകൻ സ്വതന്ത്ര സംവിധായകനായ് മാറുന്നത്. 2019ൽ പാർവതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ഉയരെയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ.

ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് അന്നേറെ പ്രശംസ ലഭിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയും പ്രതികാരവും കുറ്റബോധവും പ്രേമേയമാക്കി സൂരജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ്, ശ്രുതി രാമചന്ദ്രൻ എന്നിവരെ വെച്ച് ചെയ്ത കാണെക്കാണെയ്ക്ക് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്.

കനി കുസൃതി, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ്റ്റോക്കിങ്ങുമായി ബന്ധപ്പെട്ടുള്ള വെബ് സീരീസാണ് അദ്ദേഹത്തിന്റെ പുതിയതായി പുറത്തിറക്കിയിരിക്കുന്ന ‘ഐസ്’.

ഉയരെ.മനു അശോകൻ.കാണെക്കാണെ.Photo.Screen Grab/ Youtube.Facebook.com

സിനിമ ചിലരെ ബാധിക്കുമെന്നും ചിലരെ ബാധിക്കില്ലെന്നുമാണ് മനു അശോകൻ പറയുന്നത്. എന്ത് സീരിയസ് വിഷയമാണെങ്കിലും ചിലർക്കത് സ്‌ക്രീനിൽ നടക്കുന്നൊരു എന്റർടൈൻമെന്റ് മാത്രമാണെന്നും അവരത് എൻജോയ് ചെയ്ത് വിടുമെന്നും അദ്ദേഹം പറയുന്നു. മാഡിസം ഡിജിറ്റലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിലർ ഒരു ക്രിക്കറ്റ് കാണുന്ന പോലെയോ ഒരു സ്പോർട്സ് ഇവന്റോ വേറൊരു ഷോ എൻജോയ് ചെയ്യുന്ന പോലെ കണ്ടിട്ട് വിടുന്നു. സൊസൈറ്റി ഒരൊറ്റ ടൈപ്പ് അല്ലല്ലോ പല ടൈപ്പാണ്. ചിലരെ അത് ഭയങ്കരമായിട്ട് എഫെക്ട്ട് ചെയ്യും. സിനിമയും കലയും തീർച്ചയായും ഏത് ഫോർമാറ്റിലാണെങ്കിലും എഫെക്ടഡാവണം.

എന്തിനെ പറ്റിയാണ് നമ്മൾ എഫെക്റ്റഡാവേണ്ടത്, ഒരു പുസ്തകം വായിച്ചാൽ എഫെക്റ്റാടാവുന്ന ആൾക്കാരില്ലേ. ഇപ്പോൾ സി.ജെ.പിയുടെ പ്രൊട്ടസ്റ്റ് നടക്കുന്നു, അത് എഫക്ടഡ് ആയിട്ടുള്ളവരുണ്ട്, അതിനെ പറ്റി ചിന്തിക്കുന്നവരുണ്ട്, ഡിസ്കസ് ചെയ്യുന്നവരുണ്ട്. ഡോണ്ട് കെയർ ആയിട്ടുള്ള കുറെ ആൾക്കാരുണ്ട്. ഇതെല്ലാ മേഖലക്കുമുണ്ട്. അങ്ങനെ തന്നെയാണ് സിനിമയും.

ഐസ്.Photo. Screen Grab/ Youtube. Facebook.com

കാരണം കല എഫക്ടടായിട്ട് ഈ സൊസൈറ്റിയിൽ നടന്ന സിവിലൈസേഷൻസ് എന്ന് പറയുന്നത് പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും ഒരുപാട് മാറ്റങ്ങൾ കലയ്ക്ക് കൊണ്ടുവരാൻ പറ്റിയിട്ടുണ്ട് നമ്മുടെ സൊസൈറ്റിയിൽ. അവിടെയാണ് ഒരു റെസ്പോൺസിബിൾ ആർട്ടെന്ന് പറഞ്ഞ സാധനത്തിനുള്ള സാധ്യത,’ മനു പറഞ്ഞു.

സോണി ലിവിൽ സ്ട്രീമിംഗ് നടന്നുകൊണ്ടിരിക്കുന്ന ‘ഐസി’നു മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സമൂഹത്തിലെ സ്ത്രീകളുടെ സുരക്ഷാ, ടോക്സിക് പ്രണയ ബന്ധങ്ങൾ, സ്റ്റോക്കിങ്, മറ്റ്‌ മാനസിക വൈകല്യങ്ങൾ തുടങ്ങിയവയാണ് സീരീസിന്റെ പ്രമേയം. ചർച്ച ചെയ്യപ്പെടേണ്ട അത്രയും സാമൂഹിക പ്രസക്തിയുള്ള വിഷയം മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

Content Highlight: Cinema affects some people but not others said Manu Ashokan

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more