| Thursday, 14th June 2018, 11:47 pm

വിശ്വ ഹിന്ദു പരിഷത്തും ബജ്രംഗ്ദളും സി.ഐ.എയുടെ മതതീവ്ര സംഘങ്ങളുടെ പട്ടികയില്‍; ആര്‍.എസ്.എസും രാഷ്ട്രീയ സമ്മര്‍ദ്ദ സംഘടനാ പട്ടികയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദുത്വ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്തിനെയും ബജ്രംഗ്ദളിനെയും മത തീവ്ര സംഘടനകളായി പട്ടികപ്പെടുത്തി സി.ഐ.എ. സി.ഐ.എയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ വേള്‍ഡ് ഫാക്ട് ബുക്കിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. ഇരു സംഘടനകളെയും “രാഷ്ട്രീയ സമ്മര്‍ദ്ദ സംഘങ്ങള്‍” എന്ന തലക്കെട്ടിന് കീഴിലാണ് ഇവരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ആര്‍.എസ്.എസിനെയും രാഷ്ട്രീയ സമ്മര്‍ദ്ദ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. “ദേശീയ വാദികള്‍” എന്നാണ് ആര്‍.എസ്.എസിനുള്ള വിശേഷണം. കാശ്മീരിലെ ആള്‍ പാര്‍ട്ടീസ് ഹറിയത്ത് കോണ്‍ഫറന്‍സിനെ വിഘടനവാദികളായും പട്ടികപ്പെടുത്തിയിട്ടുണ്ട്. ജാമിഅ ഉലമ ഇ ഹിന്ദിനെ മത സംഘടനയായാണ് രേഖപ്പെടുത്തിയത്.

ലോക രാജ്യങ്ങളിലെ ചരിത്രം, ആളുകള്‍, സര്‍ക്കാര്‍, സാമ്പദ് വ്യവസ്ഥ, ഊര്‍ജ്ജം, ആശയ വിനിമയം തുടങ്ങിയ സമഗ്ര വിഷയങ്ങളില്‍ സി.ഐ.എ പ്രതിവര്‍ഷം പുറത്തിറക്കുന്നതാണ് വേള്‍ഡ് ഫാക്ട് ബുക്ക്.

വേള്‍ഡ് ഫാക്ട് ബുക്കിലുള്ള വിശേഷണം നീക്കം ചെയ്യാന്‍ നിയമപരമായ സാധ്യതകള്‍ അന്വേഷിക്കുകയാണ് വി.എച്ച്.പിയും ബജ്രംഗ്ദളുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more