| Saturday, 24th January 2026, 2:14 pm

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ XC 138455 നമ്പറിന്

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ XC 138455 നമ്പറിന്. 20 കോടി രൂപയാണ് സമ്മാനത്തുക. കോട്ടയത്ത് വിറ്റ ടിക്കറ്റാണ് സമ്മാനത്തിന് അര്‍ഹമായത്. എ. സുദീക്ക് എന്ന ലോട്ടറി ഏജന്റാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.

സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍-സമ്മാനത്തുക ഒരു ലക്ഷം രൂപ

XA 138455, XB 138455, XD 138455, XE 138455, XG 138455, XH 138455, XJ 138455, XK 138455, XL 138455

രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍-സമ്മാനത്തുക ഒരു കോടി രൂപ

XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XC 312872, XC 203258, XJ 474940, XB 359237, XA 528505, XK 136517, XE 130140

മൂന്നാം സമ്മാനമായി 20 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും നാലാം സമ്മാനമായി 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. 20 പേര്‍ക്ക് അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതവും ലഭിക്കുന്നതാണ്.

ഇന്ന് (ശനി) ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലെ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് നറുക്കെടുപ്പ് നടന്നത്.

20 കോടി സമ്മാനം നല്‍കുന്ന ക്രിസ്മസ്-പുതുവത്സര ബമ്പറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 54,08,880 ടിക്കറ്റുകളാണ് അകെ വിറ്റുപോയത്. കഴിഞ്ഞ തവണ ഇത് 47,65,650 ആയിരുന്നു.

എപ്പോഴത്തെയും പോലെ പാലക്കാട് ജില്ലയിലാണ് ഇത്തവണയും ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത്. 13,09,300 ടിക്കറ്റുകള്‍. തൃശൂര്‍ ജില്ലയില്‍ 5,91,100 ടിക്കറ്റും തിരുവനന്തപുരത്ത് 5,55,920 ടിക്കറ്റും വിറ്റുപോയിരുന്നു.

XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് സീരീസുകളിലായാണ് ടിക്കറ്റുകള്‍ അച്ചടിച്ചത്. 400 രൂപയായിരുന്നു ടിക്കറ്റിന്റെ വില.

Content Highlight: Christmas-New Year bumper for number XC 138455

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more