| Saturday, 12th July 2014, 4:43 pm

ക്രൈസ്തവ സഭകള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൊച്ചി: ബി.ജെ.പിയുമായി ക്രൈസ്തവ സഭകള്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനം. മോദി സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവ സമൂഹത്തിന് താല്‍പര്യമുണ്ടെന്ന് കണ്ണന്താനം പറഞ്ഞു.

ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ ക്രൈസ്തവ സമൂഹം സുരക്ഷിതരാണെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് മോദി ഭരണത്തില്‍ ആശങ്കകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ക്രൈസ്തവ സഭകള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

പശ്ചിമഘട്ടവിഷയത്തില്‍ നീതിപൂര്‍വ്വമായ നിലപാടായിരിക്കും ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു.  ബജറ്റുകളില്‍ കേരളത്തെ അവഗണിച്ചുവെന്ന ആരോപത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more