കഴിഞ്ഞദിവസം ബിഗ് ബഷ് ലീഗില്‍ നടന്ന മത്സരത്തില്‍ ബ്രിസ്‌ബേന്‍ ഹീറ്റിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്താന്‍ അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സിന് സാധിച്ചിരുന്നു. അഡ്ലൈഡ് ഓവലില്‍ നടന്ന മത്സരത്തില്‍ സ്‌ട്രൈക്കേഴ്‌സ് ഉയര്‍ത്തിയ 121 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു സ്‌ട്രൈക്കേഴ്‌സ്.
സ്‌ട്രൈക്കേഴ്‌സിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ക്രിസ് ലിന്നാണ്. 43 പന്തില്‍ 79 റണ്‍സ് നേടി പുറത്താക്കാതെയാണ് താരം മികവ് പുലര്‍ത്തിയത്. ആറ് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 192.68 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ലിന്നിന് സാധിച്ചിരുന്നു.
ബി.ബി.എല്ലില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് ലിന്നിന് കഴിഞ്ഞത്. ടൂര്‍ണമെന്റിലെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം 4000 റണ്‍സ് എന്ന മൈല്‍ സ്റ്റോണ്‍ പിന്നിടുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും ലിന്നാണ്.
ക്രിസ് ലിന്‍ – 4065
ആരോണ്‍ ഫിഞ്ച് – 3311
ഗ്ലെന്‍ മക്‌സ്‌വെല്‍ – 3282
മോയിസസ് ഹെണ്ട്രിക്‌സ് – 3211
ഡി ആര്‍സി ഷോട്ട് – 3138
അതേസമയം മത്സരത്തില്‍ ക്യാപ്റ്റന്‍ മാറ്റ് ഷോട്ട് 19 റണ്‍സിന് മടങ്ങിയെങ്കിലും ലിന് ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണറായി താരം കളത്തിലിറങ്ങിയിരുന്നു.
Content Highlight: Chris Lynn In Great Record Achievement In BBL