| Wednesday, 12th February 2025, 1:29 pm

കരിയറിന്റെ അവസാനമാകുമ്പോള്‍ ഫോം മങ്ങും; വിരാടിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ക്രിസ് ഗെയ്ല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മൂന്നാമത്തെയും അവസാനത്തെയും മത്സരം അഹമ്മദാബാദില്‍ ഇന്ന് (ബുധന്‍) നടക്കാനിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാമത്തെ മത്സരത്തില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി ഏവരെയും
നിരാശപ്പെടുത്തിയാണ് കളം വിട്ടത്. എട്ട് പന്തില്‍ നിന്ന് വെറും അഞ്ച് റണ്‍സാണ് താരം നേടിയത്. ആദ്യ ഏകദിനത്തില്‍ പരിക്ക് മൂലം പുറത്തായ താരം അടുത്തിടെ നടന്ന ഇന്റര്‍ നാഷണല്‍ ക്രിക്കറ്റില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ പലരും താരത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

ഇപ്പോള്‍ വിരാടിനെ പ്രശംസിച്ച് സംസാരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസതാരം ക്രിസ് ഗെയ്ല്‍. വിരാടിന്റെ ഫോമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്ത് തന്നെയായാലും ലോകത്തിലെ മികച്ച താരമാണ് വിരാട് എന്ന് ഗെയ്ല്‍ പറഞ്ഞു.

മാത്രമല്ല എല്ലാ ഫോര്‍മാറ്റിലും നിരവധി സെഞ്ച്വറി നേടിയ താരമാണ് വിരാട് എന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു. കരിയറിന്റെ അവസാനമായാല്‍ താരങ്ങള്‍ക്ക് ഫോം നഷ്ടപ്പെടുമെന്നും എന്നാല്‍ വിരാട് അതിവേഗം തിരിച്ചുവരുമെന്നും ഗെയ്ല്‍ പറഞ്ഞു.

‘ഫോമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്ത് തന്നെയാണെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് വിരാട് കോഹ്‌ലി. വിവിധ ഫോര്‍മാറ്റുകളിലായി നേടിയ സെഞ്ച്വറികള്‍ അത് നമ്മളോട് പറയുന്നു. ക്രിക്കറ്റ് താരങ്ങള്‍ തുടര്‍ച്ചയായി കടന്നുപോകുന്ന കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് ഫോം നഷ്ടപ്പെടുന്നത്. കരിയറിന്റെ അവസാനത്തിലും ഇത് സംഭവിക്കുമെന്ന് എനിക്കറിയാം. എന്നാല്‍ വിരാട് ഉടനെ അത് മറികടക്കും,’ ക്രിസ് ഗെയ്ല്‍ പറഞ്ഞു.

Content Highlight: Chris Gayle Talking About Virat Kohli

We use cookies to give you the best possible experience. Learn more