| Tuesday, 11th February 2025, 10:03 pm

'ചാമ്പ്യന്‍സ് ട്രോഫിയെന്നല്ല ഏത് ട്രോഫിയും ഇന്ത്യ ജയിക്കും'; വമ്പന്‍ പ്രസ്താവനയുമായി കരിബീയന്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഫെബ്രുവരി 19 മുതലുള്ള രണ്ടാഴ്ചക്കാലം ആരാധകര്‍ക്ക് വിരുന്നൊരുക്കിയാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ പുതിയ എഡിഷന് തുടക്കമാകുന്നത്. എട്ട് ടീമുകള്‍ പ്രസ്റ്റീജ്യസായ കിരീടത്തിനായി പോരാടും.

കിരീടത്തിനായി സൂപ്പര്‍ ടീമുകള്‍ രംഗത്തുണ്ടെങ്കിലും ഇന്ത്യ തന്നെ ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളാകുമെന്ന് അഭിപ്രായപ്പെടുകയാണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍.

സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗെയ്ല്‍ ഇക്കാര്യം പറഞ്ഞത്.

‘ചാമ്പ്യന്‍സ് ട്രോഫിയെന്നല്ല, ഏത് ട്രോഫിയും വിജയിക്കാന്‍ ഫേവറിറ്റുകള്‍ ഇന്ത്യ തന്നെയാണ്,’ ഗെയ്ല്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഹീര്‍ ഖാനും ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് സംസാരിച്ചിരുന്നു. ഇന്ത്യ ഉറപ്പായും സെമി ഫൈനലില്‍ പ്രവേശിക്കുമെന്നാണ് സഹീര്‍ ഖാന്‍ പറഞ്ഞത്.

‘ഇന്ത്യ സെമി ഫൈനല്‍ കളിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയയും സെമിയിലുണ്ടാകും. ഈ ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡ് എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് പുറത്തെടുക്കാറുള്ളത്. ഞാന്‍ തെരഞ്ഞെടുക്കുന്ന നാലാമത് ടീം സൗത്ത് ആഫ്രിക്കയാണ്,’ മീഡിയ ഇന്ററാക്ഷനിടെ സഹീര്‍ ഖാന്‍ പറഞ്ഞു.

പാകിസ്ഥാന്റെ പ്രകടനങ്ങളെ കുറിച്ചും സഹീര്‍ ഖാന്‍ സംസാരിച്ചു. പാകിസ്ഥാന്‍ ഒട്ടും സ്ഥിരതയോടെയല്ല കളിക്കുന്നത് എന്നാണ് സഹീര്‍ അഭിപ്രാപ്പെട്ടത്.

2023 ഏകദിന ലോകകപ്പ് പോയിന്റ് ടേബിളില്‍ ആദ്യ എട്ടില്‍ സ്ഥാനം പിടിച്ച ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.

ഗ്രൂപ്പ് എ

ബംഗ്ലാദേശ്
ഇന്ത്യ
ന്യൂസിലാന്‍ഡ്
പാകിസ്ഥാന്‍

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
സൗത്ത് ആഫ്രിക്ക

ആദ്യ ഘട്ടത്തില്‍ ഓരോ ടീമുകളും മൂന്ന് മത്സരം വീതം കളിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് സെമി ഫൈനലിന് യോഗ്യത ലഭിക്കുക.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് (നിലവില്‍)

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

Content highlight: Chris Gayle says team India are the favorites to win ICC Champions Trophy

Latest Stories

We use cookies to give you the best possible experience. Learn more