| Thursday, 19th April 2018, 9:45 pm

'കൊടുങ്കാറ്റായി ഗെയ്ല്‍'; സീസണിലെ ആദ്യ സെഞ്ച്വറിയുമായി വിന്‍ഡീസ് താരം; പഞ്ചാബിനെതിരെ ഹൈദരാബാദിനു 194 റണ്‍സ് വിജയ ലക്ഷ്യം

സ്പോര്‍ട്സ് ഡെസ്‌ക്

മൊഹാലി: വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ വിശ്വരൂപം പൂണ്ട മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിനു മികച്ച സ്‌കോര്‍. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഗെയ്‌ലിന്റെയും കരുണ്‍ നായറിന്റെയും ഇന്നിങ്‌സിന്റെ പിന്‍ബലത്തിലാണ് 193 റണ്‍സ് നേടിയത്. സീസണിലെ ആദ്യ സെഞ്ച്വറി പിറന്ന മത്സരത്തില്‍ 64 ബോളുകളില്‍ നിന്ന് ഗെയ്ല്‍ 104 റണ്‍സാണ് നേടിയത്.

നേരത്തെ ഓപ്പണര്‍ കെ.എല്‍ രാഹുലിനെയും 21 പന്തില്‍ 18 മായങ്ക് അഗര്‍വാളിനെയും 9 പന്തില്‍ 18 പെട്ടെന്ന് നഷ്ടമായെങ്കിലും ഗെയ്‌ലിന്റെയും കരുണിന്റെയും ഇന്നിങ്‌സ് മികവിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 21 പന്തുകളില്‍ നിന്ന് 31 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്.

ഹൈദരാബാദിനായി ഭൂവന്വേശര്‍ കുമാറും റാഷിദ് ഖാനും സിദ്ധാര്‍ത്ഥ് കൗളുമാണ് വിക്കറ്റുകള്‍ നേടിയത്. 58 പന്തില്‍ നിന്നായിരുന്നു ഗെയ്ല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 11 പടുകൂറ്റന്‍ സിക്‌സറുകളുടെയും 1 ഫോറിന്റെയും അകമ്പടിയോടെയാണ് ഗെയ്‌ലിന്റെ ഇന്നിങ്‌സ്.

അവസാന നിമിഷം ഇറങ്ങിയ ഫിഞ്ച് തകര്‍ത്തടിച്ചതാണ് പഞ്ചാബിന്റെ സ്‌കോര്‍ ഇരുനൂറിനിടുത്തെത്തിയത്. ഫിഞ്ച് 6 പന്തുകളില്‍ നിന്ന് 14 റണ്‍സാണ് നേടിയത്.

Latest Stories

We use cookies to give you the best possible experience. Learn more