[]വാഷിങ്ടണ്‍: യു.എന്‍ അനുമതി ഇല്ലാതെ സിറിയയ്‌ക്കെതിരായ സൈനിക നടപടിയുമായി മുന്നോട്ട് അമേരിക്ക തീരുമാനിച്ചാല്‍ അത് ഏറ്റവും വലിയ യുദ്ധക്കുറ്റമാകുമെന്ന് ബുദ്ധി ജീവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ നോം ചോംസ്‌കി. []
സിറിയയിലെ അമേരിക്കന്‍ നടപടിക്ക് യു.എന്‍ അനുമതി കാത്തിരിക്കുകയാണെന്ന പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര പിന്തുണയോടെ സിറിയയില്‍ സൈനിക നടപടി ആരംഭിക്കാമെന്നുള്ള ഒബാമയുടെ നീക്കം പരാജയപ്പെട്ടാലും സിറിയയിലെ സൈനിക നടപടിയുമായി യു.എസ് ഭരണകൂടം മുന്നോട്ട് പോകുകയാണെങ്കില്‍ അത് വലിയ യുദ്ധക്കുറ്റമാകുമെന്ന് ചോംസ്‌കി പറയുന്നു.
ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലെ ചില സ്ഥലങ്ങള്‍ അടുത്തിടെ ചോംസ്‌കി സന്ദര്‍ശിച്ചിരുന്നു. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ നീക്കവും പരാജയപ്പെട്ടാല്‍ മാത്രമേ സൈനിക നടപടിയെന്ന നീക്കത്തിലേക്ക് യു.എസ് ഭരണകൂടം ചെന്നെത്താവൂ എന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്.
ആദ്യം മധ്യസ്ഥ ചര്‍ച്ച നടത്തണമെന്നതാണ് എന്റെ അഭിപ്രായം. അവിടെ പരാജയമാണെങ്കില്‍ മാത്രമേ അടുത്ത നീക്കത്തെ കുറിച്ച് ആലോചിക്കാവൂ. വിമത സേനയെ സിറിയയില്‍ നിന്നും പിന്‍വലിക്കുന്നതാവും കൂടുതല്‍ അനുയോജ്യമെന്നും ചോംസ്‌കി പറയുന്നു.