| Saturday, 5th October 2019, 9:17 am

ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു?; പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും നായികാനായകന്‍മാര്‍, വിനീത് ശ്രീനീവാസന്‍ സംവിധാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം എന്ന സിനിമ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് അത്രയേറെ ഇഷ്ടപ്പെട്ട ഒന്നാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ മലയാളികള്‍ അത്രയേറെ ആഘോഷിക്കപ്പെട്ട ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു.

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ശ്രീനിവാസന്റെ മകനായ വിനീത് സംവിധാനത്തോടൊപ്പം ചിത്രത്തില്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രണവിന്റെ ഏഴാം ചിത്രമാണ് വിനീത് ശ്രീനിവാസന്‍ ചിത്രം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോഹന്‍ലാലും രഞ്ജിനിയും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രത്തില്‍ നെടുമുടി വേണു, ശ്രീനിവാസന്‍, ലിസി, ജഗദീഷ്, മണിയന്‍പിള്ള രാജു, സുകുമാരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.ഷിബു ചക്രവര്‍ത്തിയും എം.ജി ശ്രീകുമാറും എഴുതിയ ഗാനങ്ങള്‍ക്ക് കണ്ണൂര്‍ രാജനായിരുന്നു സംഗീതം നിര്‍വഹിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more