മധുബാലയും ഇന്ദ്രന്‍സും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിന്ന ചിന്ന ആസൈ സെക്കന്‍ഡ് ലുക്ക് പുറത്ത്. നവാഗതയായ വര്‍ഷാ വാസുദേവ് ഒരുക്കുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ നടി മഞ്ജു വാര്യരാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
മധുബാലയും ഇന്ദ്രന്‍സും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഇടവേളക്ക് ശേഷം മധുബാല അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ചിന്ന ചിന്ന ആസൈക്ക് ഉണ്ട്.
ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത്ത് ബാബുജിയാണ് സിനിമ നിര്‍മിക്കുന്നത്. എന്റെ നാരായണിക്ക് എന്ന ഷോര്‍ട് ഫിലിമിലൂടെ ശ്രദ്ധിക്കപ്പെട്ട വര്‍ഷ വാസുദേവിന്റെ ആദ്യ സംവിധാന ചിത്രമാണ് ചിന്ന ചിന്ന ആസൈ.
ചിത്രത്തിന്റേതായി വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിഹാസ സംവിധായകന്‍ മണിരത്‌നമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. പൂര്‍ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം 2026ല്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഗോവിന്ദ് വസന്താണ് സിനിമയുടെ സംഗീത സംവിധാവനം നിര്‍വഹിക്കുന്നത്. റെക്ക്‌സണ്‍ ജോസഫ് എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഫയിസ് സിദ്ധിക്കാണ്. ബിജു പി കോശി, ആര്‍ട്ട് ഡയറക്റ്റര്‍ സാബു മോഹന്‍, വസ്ത്രാലങ്കാരം സമീറാ സനീഷ് മേക്കപ്പ് രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി, കൊറിയോഗ്രാഫര്‍ ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍.
Content Highlight: Chinna Chinna Aasai second look out, starring Madhubala and Indrans in lead roles