| Wednesday, 11th November 2026, 7:53 am

ധാക്കയിലെ ചേരികള്‍ ദല്‍ഹിയാക്കി ചൈനീസ് വോളോഗര്‍മാര്‍: ഇന്ത്യയ്‌ക്കെതിരെ ആസൂത്രിത വ്യാജപ്രചാരണം

നിഷാന. വി.വി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ചൈനീസ് ാഗര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ആസൂത്രിതമായ വ്യാജപ്രചാരണം. ബംഗ്ലാദേശിലെ ധാക്കയിലുള്ള ചേരി പ്രദേശങ്ങളുടെയും ദാരിദ്ര്യം നിറഞ്ഞ ഇടങ്ങളുടെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച്, അവ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂദല്‍ഹിയിലെ കാഴ്ചകളാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചൈനീസ് പൗരന്മാരായ ചില വ്‌ലോഗര്‍മാരും ലൈവ്സ്ട്രീമര്‍മാരുമാണ് ഈ ബോധപൂര്‍വ്വമായ നീക്കത്തിന് പിന്നില്‍. ധാക്കയിലെ വിവിധ പ്രദേശങ്ങളില്‍ ക്യാമറയുമായിയെത്തി അവിടത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ദാരിദ്ര്യവും ചിത്രീകരിക്കുന്ന ഇവര്‍, ഈ ദൃശ്യങ്ങള്‍ ദല്‍ഹിയുടേതാണെന്ന് അവകാശപ്പെടുന്നു.

ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീചാറ്റ്, ഡൂയിന്‍ തുടങ്ങിയ പ്രമുഖ ചൈനീസ് പ്ലാറ്റ്ഫോമുകള്‍ വഴി ഈ വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതിലൂടെ സാമ്പത്തിക ലാഭവും കാഴ്ചക്കാരെ നേടലുമാണ് വ്‌ളോഗര്‍മാര്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ജനങ്ങളുടെ ജീവിതരീതികള്‍, ശുചിത്വ നിലവാരം, സംസ്‌കാരം എന്നിവയെക്കുറിച്ച് തികച്ചും അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമായ പരാമര്‍ശങ്ങളാണ് ഈ വ്‌ലോഗര്‍മാര്‍ തങ്ങളുടെ ലൈവ് സ്ട്രീമുകളിലൂടെ നടത്തുന്നത്.

വിദേശ രാജ്യങ്ങളില്‍ ഇന്ത്യയെക്കുറിച്ച് തെറ്റായ ധാരണകള്‍ പരത്താന്‍ ഇത്തരം ദൃശ്യങ്ങള്‍ ബോധപൂര്‍വ്വം ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Chinese vloggers portray Dhaka slums as Delhi: A calculated smear campaign against India

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more