| Friday, 20th March 2026, 10:57 pm

പശ്ചിമേഷ്യന്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം; ഫ്രാന്‍സിനോട് ചൈന

അനിത സി

ബീജിങ്: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ കടന്നാക്രമണത്തിന് പിന്നാലെ ആരംഭിച്ച പശ്ചിമേഷ്യയിവെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിനോട് ആഹ്വാനം ചെയ്ത് ചൈന.

പശ്ചിമേഷ്യയിലെ സ്ഥിതി വഷയളായിക്കൊണ്ടിരിക്കുകയാണ്. അന്യായമായ യുദ്ധം ഇനിയും തുടരരുതെന്നും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി പ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖ്യ ഉപദേഷ്ടാവായ ഇമ്മാനുവല്‍ ബോണിനോട് ടെലിഫോണ്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

പ്രയാസങ്ങള്‍ക്കിടയിലും പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനുള്ള ശരിയായ മാര്‍ഗം ചര്‍ച്ചകളും സന്ധികളുമാണെന്ന് വാങ് പറഞ്ഞു. ചൈനയും ഫ്രാന്‍സും ഈ ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ നിര്‍മആയകമായ സാഹചര്യത്തില്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങള്‍ എന്ന നിലയില്‍ ചൈനയും ഫ്രാന്‍സും തന്ത്രപരമായ ആശയവനിമയവും ഏകോപനവും വര്‍ധിപ്പിക്കണം. കാട്ടുനിയമത്തിലേക്ക് ലോകം തിരിച്ചുപോകുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കണമെന്നും ചൈനീസ് മന്ത്രി പറഞ്ഞു.

നേരിട്ടുള്ള ഇടപെടലുകളല്ല ചൈന ഉദ്ദേശിക്കുന്നതെന്നാണ് സൂചന. സഖ്യകക്ഷിയായ ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ സംയുക്താക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൈന വിമര്‍ശിച്ചിരുന്നെങ്കിലും നേരിട്ട് സൈനികമായ ഇടപെടലിന് ചൈന തയ്യാറല്ല. നയതന്ത്ര മധ്യസ്ഥതയ്ക്കു വെടിനിര്‍ത്തലിനായി പ്രേരിപ്പിക്കുന്നതിലുമാണ് ചൈനയുടെ ശ്രദ്ധ.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജ സുരക്ഷയ്ക്കും ചൈനയുടെ എണ്ണ വിതരണത്തിനും ഭീഷണിയായി. സംഘര്‍ഷം ലഘൂരിക്കാനായി സൗദി അറേബ്യ, ഈജിപ്ത്, അറബ് ലീഗ് തുടങ്ങിയവരുമായി ചൈന ചര്‍ച്ച നടത്തുകയും ചെയ്തു.

Content Highlight: China tells France to work together to end West Asian crisis

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more