| Friday, 27th February 2026, 11:07 pm

ന്യായമല്ലാത്ത ആവശ്യം; ത്രിരാഷ്ട്ര ആണവ നിരായുധീകരണത്തില്‍ പങ്കെടുക്കണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ചൈന

അനിത സി

ബീജിങ്: റഷ്യ ഉള്‍പ്പെടുന്ന ത്രികക്ഷി ആണവ നിരായുധീകരണ ചര്‍ച്ചയില്‍ ചേരണമെന്ന അമേരിക്കയുടെ ആവശ്യം നിരസിച്ച് ചൈന. ഈ ഘട്ടത്തില്‍ ആണവ നിരായുധീകരണ ചര്‍ച്ചകളില്‍ പങ്കുചേരാന്‍ ചൈനയോട് ആവശ്യപ്പെടുന്നത് ന്യായമോ യാഥാര്‍ത്ഥ്യ ബോധമോ അല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.

ഈ വിഷയത്തില്‍ മുമ്പും ചൈന നിലപാട് വ്യക്തമാക്കിയിരുന്നു. വന്‍തോതിലുള്ള ആണവായുധ ശേഖരമുള്ള രാജ്യമെന്ന നിലയില്‍ ആണവ നിരായുധീകരണം ആത്മാാര്‍ത്ഥമായി മുന്നോട്ട് കൊണ്ടുപോകാന്‍ അമേരിക്കയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും ചൈന പറഞ്ഞു.

ചൈനയുടെ ആണവ ശക്തികള്‍ അമേരിക്കയുടെ റഷ്യയുടെയും അമേരിക്കയുടെയും അതേ ലീഗിലല്ലെന്നും ചൈനീസ് വക്താവ് പറഞ്ഞു.

അമേരിക്കയും റഷ്യയുമായി ചേര്‍ന്ന് ചൈന ആണവ നിരായുധീകരണ കരാറിലേര്‍പ്പെടണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി നല്‍കുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്.

ചൈനയുടെ സൈനിക നീക്കങ്ങളോട് മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കുന്നതിനായി 12.6 ബില്യണ്‍ ഡോളര്‍ ബജറ്റ് പെന്റഗണ്‍ അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകളോടും ചൈന പ്രതികരിച്ചു.

ഏഷ്യ-പസിഫിക്ക് മേഖലയില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്താനായി ചൈനയുടെ ഭീഷണിയെന്ന വാക്കിനെ അമേരിക്ക ഒരു മറയായി ഉപയോഗിക്കുന്നെന്ന് ചൈന കുറ്റപ്പെടുത്തി. ഇത് പ്രദേശികമായ സമാധാനത്തിനും സ്ഥിരതയ്ക്കും അനുയോജ്യമല്ലെന്നും ചൈന പറഞ്ഞു.

Content Highlight: Unreasonable demand; China rejects US demand to participate in trilateral nuclear disarmament

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more