| Friday, 17th January 2025, 10:35 pm

2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിലുള്ള ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യം അവതാളത്തിൽ; സി.പി.ജെ റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിലുള്ള ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യം അവതാളത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമ അഭിഭാഷക ഗ്രൂപ്പായ കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ ജയിലിലടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടുകൊണ്ടായിരുന്നു സംഘടനയുടെ പരാമർശം.

ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ ജയിലിലാക്കപ്പെടുന്നത് ചൈനയിലാണെങ്കിലും ഇന്ത്യയിലും മാധ്യമപ്രവർത്തകർ ഭീഷണി നേരിടുന്നുണ്ടെന്ന് സി.പി.ജെ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. 2019ൽ കശ്മീരിൻ്റെ സ്വയംഭരണാവകാശം റദ്ദാക്കിയതിന് ശേഷം മേഖലയിലെ രണ്ട് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

2024 മെയ് മാസത്തിൽ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (RSF) വിശകലന റിപ്പോർട്ട് 2024ൽ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിൽ 180 രാജ്യങ്ങളിൽ 159-ാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. അയൽ രാജ്യമായ പാകിസ്ഥാൻ 152-ാം സ്ഥാനത്തായിരുന്നു എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ഭീഷണിയായി എന്ന് സി.പി.ജെ റിപ്പോർട്ട് പറഞ്ഞു. തൊട്ടടുത്ത രാജ്യമായ ശ്രീലങ്കയും ഇന്ത്യയേക്കാൾ മുന്നിലാണ്. 150 ആണ് ശ്രീലങ്കയുടെ സ്ഥാനം.

2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിലുള്ള ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യം അവതാളത്തിലാണെന്ന് ചൂണ്ടിക്കാണിച്ച സംഘടന ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ’ത്തിൽ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്ന് പരാമർശിച്ചു.

ലോകത്ത് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ ജയിലിലടക്കുന്ന രാജ്യങ്ങൾ മ്യാൻമാരും ഇസ്രഈലും ചൈനയുമെന്ന് അന്താരാഷ്ട്ര മാധ്യമ അഭിഭാഷക ഗ്രൂപ്പായ കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് തങ്ങളുടെ റിപ്പോർട്ടിൽ പുറത്ത് വിട്ടു.

ലോകത്ത് ഏറ്റവും കൂടുതൽ പത്രപ്രവർത്തകരെ ജയിലിൽ അടക്കുന്ന രാജ്യങ്ങളിൽ ഒന്നാമത് ചൈനയാണ്. രണ്ടാമത് ഇസ്രഈലും മൂന്നാമത് മ്യാന്മറുമാണ്. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിൽ 180 രാജ്യങ്ങളിൽ 172-ാം സ്ഥാനത്താണ് ചൈനയുള്ളത്. മ്യാൻമർ 171-ാം സ്ഥാനത്താണ്.

നിലവിൽ ചൈനയിലെ ജയിലിൽ 50 മാധ്യമപ്രവർത്തകർ തടങ്കലിലാക്കപ്പെട്ട് കഴിയുന്നുണ്ട്. ഇസ്രഈലിലാകട്ടെ 43 മാധ്യമപ്രവർത്തകർ ആണ് ജയിലിൽ കഴിയുന്നത്. മ്യാന്മറിൽ ഇത് 35 പേരാണ്. 2023 ൽ ഗസ യുദ്ധം ആരംഭിച്ചതിനുശേഷം അധിനിവേശ ഫലസ്തീൻ പ്രദേശത്തുടനീളമുള്ള റിപ്പോർട്ടിങ്ങും മാധ്യമ സൗകര്യങ്ങളും അടിച്ചമർത്തുകയാണ് ഇസ്രഈൽ ഭരണകൂടം ചെയ്യുന്നത്.

Content Highlight: China, Israel, Myanmar lead in jailing journalists: CPJ report

We use cookies to give you the best possible experience. Learn more