റിയാദ്: കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്‌നേഹിച്ച, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ചാച്ചാ നെഹ്രു എന്നറിയപ്പെടുന്ന ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ജന്മദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ന്യൂ ഏജ് – മഴവില്ല് ചിത്രരചന ക്ലാസിലെ വിദ്യാര്‍ഥികള്‍ ആഘോഷിച്ചു.
പാടിയുംസല്ലപിച്ചും വിജ്ഞാനം നുകര്‍ന്നും വിദ്യാര്‍ത്ഥികള്‍ ശിശു ദിനംഅവിസ്മരണീയമാക്കി. ഷിഹാബുദീന്‍ കുഞ്ചീസ് കുട്ടികളുമായിനടത്തിയ ശിശുദിന സംവാദം കുട്ടികള്‍ക്ക്‌നവ്യാനുഭവമായി.
തുടര്‍ന്ന് നടന്ന ക്വിസ് പ്രോഗ്രാമില്‍ വിജയിയായദേവിക സുനില്‍ കുമാറിനെ ചാച്ചാജിയായി തിരഞ്ഞെടുത്തു. കണ്‍വീനര്‍ രാജന്‍ നിലമ്പൂര്‍, ചിത്രരചനാധ്യാപകന്‍ ജയശങ്കര്‍, സന്തോഷ് , എന്നിവര്‍ ശിശുദിന സന്ദേശം നല്‍കി.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ