മോളിവുഡില്‍ ഇന്‍ഡസ്ട്രി ഹിറ്റ് നേടാന്‍ വമ്പന്‍ താരങ്ങളോ കണ്ണഞ്ചിപ്പിക്കുന്ന ബജറ്റോ ആവശ്യമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് വാഴ 2. പുതുമുഖ സംവിധായകനും പുതുമുഖ നടന്മാരും അണിനിരന്ന ചിത്രം ഇതിനോടകം 200 കോടിയിലേറെ നേടിയിരിക്കുകയാണ്. കേരളത്തില്‍ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറാനും വാഴക്ക് സാധ്യതകളേറെയാണ്.
വാഴ 2 Photo: Think Music India
ആദ്യഭാഗത്തെക്കാള്‍ വലിയ വിജയമായി ചിത്രം മാറിക്കഴിഞ്ഞു. വാഴയുടെ അതേ ട്രീറ്റ്‌മെന്റ് തന്നെയാണ് രണ്ടാം ഭാഗത്തിനും. കോമഡിക്കൊപ്പം ഇമോഷനും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ ചിത്രം എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ കണക്ടായിട്ടുണ്ട്. ആദ്യഭാഗത്തില്‍ കുറച്ച് സീനുകളില്‍ മാത്രം വന്നുപോയ ഹാഷിറും ഗ്യാങ്ങുമാണ് വാഴ 2ലെ പ്രധാന താരങ്ങള്‍.
ഹാഷിറിന്റെയും കൂട്ടരുടെയും കുട്ടിക്കാലം മുതലുള്ള കഥയാണ് വാഴ 2 പറയുന്നത്. കുട്ടിക്കാലം അവതരിപ്പിച്ച ആര്‍ട്ടിസ്റ്റുകള്‍ വരെ ചിത്രത്തില്‍ വലിയ ഇംപാക്ടുണ്ടാക്കിയിട്ടുണ്ട്. ഈ രംഗങ്ങളില്‍ സംവിധായകന്‍ വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. കൊച്ചുകുട്ടികള്‍ക്ക് വേഗം ഹര്‍ട്ടാകുന്ന പല കാര്യങ്ങളും ചിത്രത്തില്‍ വരച്ചിടുന്നുണ്ട്.
വാഴ 2 Photo: Screen grab/ Think Music India
അനിയന്‍ ജനിച്ചതിന് ശേഷം ഹാഷിറിന് നേരിടേണ്ടിവന്ന അവഗണന കുറച്ച് സീനുകള്‍ കൊണ്ട് സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. അനിയന്‍ ചോറ്റുപാത്രം മറന്നുവെച്ചതിന് ഹാഷിറിനെയാണ് അമ്മ കുറ്റപ്പെടുത്തുന്നത്. പാത്രം തിരിച്ചുകൊണ്ടുവരാതെ ഒന്നും ചെയ്യരുതെന്ന് പറയുന്ന ഹാഷിറിന്റെ അമ്മ അവന്‍ മീനിന് നല്‍കുന്ന തീറ്റ വാങ്ങി ഒളിപ്പിച്ചുവെക്കുകയാണ്.
ചോറ്റുപാത്രം എടുത്തുകൊണ്ട് ഹാഷിര്‍ തിരിച്ചുവരുമ്പോഴേക്ക് അമ്മ തീറ്റ മുഴുവന്‍ മീനിന് കൊടുത്തുകഴിഞ്ഞു. തീറ്റ മുഴുവന്‍ തിന്ന മീന്‍ ചത്തുപോയത് കണ്ട് ഹാഷിര്‍ വിഷമിക്കുന്ന സീന്‍ പ്രേക്ഷകര്‍ക്കും കൃത്യമായി വര്‍ക്കായിട്ടുണ്ട്. സില്ലിയാണെന്ന് വലിയവര്‍ കരുതുന്ന പല കാര്യങ്ങളും കുട്ടികളെ വലിയ രീതിയില്‍ ബാധിക്കുമെന്ന് ഒരൊറ്റ സീന്‍ കൊണ്ട് സംവിധായകന്‍ വരച്ചുകാട്ടി.
വാഴ 2 Photo: Screen grab/ Think Music India
പല സിനിമകളിലും ഇത്തരം രംഗങ്ങള്‍ കാണിക്കുമ്പോള്‍ ഫോഴ്‌സ്ഡായി തോന്നുമെങ്കിലും വാഴ 2ലേക്ക് എത്തുമ്പോള്‍ ഓര്‍ഗാനിക്കായി തോന്നിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. സ്‌ക്രീനിലെത്തിയ എല്ലാവരെയും കൊണ്ട് മികച്ച പ്രകടനം പുറത്തെടുപ്പിച്ചത് സംവിധായകനായ സവിന്‍ സായുടെ മിടുക്ക് തന്നെയാണ്. ഈയടുത്ത് വന്നതില്‍ ഏറ്റവും മികച്ച സിനിമയായി വാഴ 2 മാറിയത് ഇത്തരം കാര്യങ്ങള്‍ കൊണ്ടുകൂടിയാണ്.
Content Highlight: Childhood scenes of Hashir and gang portrayed well in Vaazha 2
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ