| Tuesday, 16th July 2013, 2:23 pm

രണ്ടാനമ്മയുടെയും പിതാവിന്റേയും മര്‍ദ്ദനമേറ്റ അഞ്ച് വയസുകാരന്‍ അത്യാസന്ന നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഇടുക്കി: രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ അഞ്ച് വയസുകാരന്‍ അത്യാസന്ന നിലയില്‍. കുമളി ചെങ്കര സ്വദേശി ഷെരീഫിന്റെ മകന്‍ ഷെഫീഖിനെയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. []

ശരീരമാസകലം പൊള്ളലും മര്‍ദ്ദനവുമേറ്റ പാടുകളുമായി ഇന്നലെയാണ് കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ എത്തുന്ന സമയത്ത് കുട്ടിക്ക് പകുതി ബോധം മാത്രമേ ഉണ്ടായിരുന്നുള്ളു. ചെറിയൊരു അപകടം പറ്റിയതാണെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്.

എന്നാല്‍ ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി കുട്ടിയില്‍ നിന്നും മൊഴിയെടുക്കാന്‍ ശ്രമിച്ചു. അര്‍ധ ബോധാവസ്ഥയിലായിരുന്ന കുട്ടി തന്നെയാണ് മാതാപിതാക്കള്‍ക്കെതിരെ മൊഴി കൊടുത്തത്.

തുടര്‍ന്ന് പോലീസ് ഷെരീഫിനേയും ഭാര്യ അനീഷയേയും കസ്റ്റഡിയിലെടുത്തു. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

കുട്ടിയുടെ അവസ്ഥ അതീവഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more