ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാകാന്‍ ഉദ്യോഗസ്ഥരുടെ മനോഭാവം മാറണം. കേരളത്തിലെ സിവില്‍ സര്‍വ്വീസിന്റെ പ്രത്യേകതയാണ് ഡിപ്പാര്‍ട്ട്‌മെന്റലിസം. തങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന കാര്യത്തില്‍ വിവിധ വകുപ്പുകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഉദ്യോഗസ്ഥര്‍ ഒന്നാകും. എന്നാല്‍ ജനങ്ങളെ സേവിക്കുന്നതില്‍ ഈ ഐക്യം കാണാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ഓഫീസിലുള്ള ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് 35 വര്‍ഷത്തെ തന്റെ അനുഭവ പരിചയത്തില്‍ നിന്നും മനസിലായത്. ചെറിയ ശ്രമങ്ങള്‍പോലും വിപ്ലവകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള എന്‍.ജി.ഒ യൂണിയന്‍ സംഘടിപ്പിച്ച ശില്പശാലയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.